ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കം; ആശയങ്ങളുടെയും അറിവിന്റെയും വേറിട്ട വേദി

bglr-tech-summit
SHARE

ഐ ടി രംഗത്തെ അനന്തസാദ്ധ്യതകൾ തുറന്നിട്ട് ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി. വിദേശരാജ്യങ്ങളിൽ നിന്നടക്കം ഒട്ടേറെ സ്ഥാപനങ്ങൾ  പങ്കെടുക്കുന്ന സമ്മിറ്റ്, ആശയങ്ങളുടെയും അറിവിന്റെയും വേദിയായി. സമ്മിറ്റ് മറ്റന്നാള്‍ സമാപിക്കും. 

ഇന്നവേഷൻ ആൻഡ് ഇംപാക്ട് എന്നപേരുപോലെതന്നെ സാങ്കേതികതയുടെയുംആശയങ്ങളുടെയും സമാഗമവേദിയായി, ടെക്സമ്മിറ്റ്. കർണാടകസർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റും , ബയോടെക്നോളജി ഡിപ്പാർ‌ട്ട്മെൻറും

സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്റ്റാർട്ടപ്പുകളെ വളർത്തുക എന്നതും പ്രധാന ലക്ഷ്യമാണ്. 1900 കോടി രൂപയുടെ വളർച്ചയാണ് സ്റ്റാർട്ടപ്പ് മേഖലയിൽതന്നെ കർണാടക സർക്കാർ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,

ബയോടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, കാർഷിക മേഖലയിലെയും മൈനിംഗ് മേഖലയിലെയും സാങ്കേതിക സാധ്യതകൾ, വിദൂരസംവേദനം, ടെറൈൻ മാപ്പിംഗ് , ഡിജിറ്റൽ കണ്ടൻറ് ക്രിയേഷൻ തുടങ്ങിയമേഖലയിൽ സെമിനാറുകൾ നടക്കും.വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ള ആയിരത്തിലധികം കമ്പനികളുടെ സ്റ്റാളുകൾ സമ്മിറ്റ് എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. 

11.7 ലക്ഷംകോടി രൂപയുടെവരുമാനമാണ് ടെക് രംഗത്ത് നിന്ന് കർണാടക സര‍്‍ക്കാർ ലക്ഷമിടുന്നത്.സ്റ്റാർട്ടപ്പുകൾക്കായി ബിസിനസി ടു ബിസിനസ് മീറ്റുകളും സമ്മിറ്റ് വേദിയിൽനട്ക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കു്ന്ന സമ്മിറ്റ് ഡിസംബ്ർ ഒന്നിന് സമാപിക്കും.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.