സാങ്കേതികതയുടെയും ആശയങ്ങളുടെയും സമാഗമ വേദിയായി, ടെക്സമ്മിറ്റ്

tech-summit
SHARE

ഐ ടി രംഗത്തെ അനന്തസാദ്ധ്യതകൾ തുറന്നിട്ട് ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി. ദേശരാജ്യങ്ങളിൽ നിന്നടക്കം നിരവധി സ്ഥാപനങ്ങൾ  പങ്കെടുക്കുന്ന സമ്മിറ്റ്, ആശയങ്ങളുടെയും അറിവിന്റെയും വേദിയായി. സമ്മിറ്റ് മറ്റന്നാള്‍ സമാപിക്കും. 

ഇന്നവേഷൻ ആൻഡ് ഇംപാക്ട് എന്നപേരുപോലെതന്നെ സാങ്കേതികതയുടെയുംആശയങ്ങളുടെയും സമാഗമവേദിയായി, ടെക്സമ്മിറ്റ്. കർണാടകസർക്കാരിന്റെഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റും , ബയോടെക്നോളജി ഡിപ്പാർ‌ട്ട്മെൻറുംസംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്റ്റാർട്ടപ്പുകളെ വളർത്തുകഎന്നതും പ്രധാന ലക്ഷ്യമാണ്. 1900 കോടി രൂപയുടെ വളർച്ചയാണ് സ്റ്റാർട്ടപ്പ്മേഖലയിൽതന്നെ കർണാടക സർക്കാർ ലക്ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബയോടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, കാർഷിക മേഖലയിലെയും മൈനിംഗ്മേഖലയിലെയും സാങ്കേതിക സാധ്യതകൾ, വിദൂരസംവേദനം, ടെറൈൻ മാപ്പിംഗ് ,ഡിജിറ്റൽ കണ്ടൻറ് ക്രിയേഷൻ തുടങ്ങിയമേഖലയിൽ സെമിനാറുകൾ നടക്കും.

വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ള ആയിരത്തിലധികം കമ്പനികളുടെ സ്റ്റാളുകൾസമ്മിറ്റ് എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. 11.7 ലക്ഷംകോടി രൂപയുടെവരുമാനമാണ് ടെക് രംഗത്ത് നിന്ന് കർണാടക സര‍്‍ക്കാർ ലക്ഷമിടുന്നത്.സ്റ്റാർട്ടപ്പുകൾക്കായി ബിസിനസി ടു ബിസിനസ് മീറ്റുകളും സമ്മിറ്റ് വേദിയിൽ നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മിറ്റ് ഡിസംബർ ഒന്നിന്സമാപിക്കും.

MORE IN BUSINESS
SHOW MORE