ജിഎസ്ടി പിരിവ് പാളി; ഇനിയുള്ള ഓരോ മാസങ്ങളിലും പിരിക്കേണ്ടത് 11ലക്ഷം കോടി

PTI8_16_2018_000118A
SHARE

ചരക്കുസേവന നികുതി പിരിവ് ലക്ഷ്യത്തിലെത്തിയില്ല. ഒരു മാസം പത്തുലക്ഷം കോടിയെന്ന ലക്ഷ്യം ഏപ്രിലിലും ഒക്ടോബറിലും മാത്രമാണ് നേടാനായത്. സാമ്പത്തിക വര്‍ഷത്തിലെ ഇനിയുള്ള അഞ്ചുമാസങ്ങളില്‍ 14 ശതമാനം വീതം അധികം നികുതി ലഭിച്ചാലേ, ഉദ്ദേശിച്ച വരുമാനം സര്‍ക്കാരിനുണ്ടാകൂ. 

2018–19 സാമ്പത്തിക വര്‍ഷത്തില്‍ 120 ലക്ഷം കോടി രൂപയാണ് ജിഎസ്ടി പിരിവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതായത് ഓരോ മാസവും പത്തുലക്ഷം കോടി വീതം. ഏപ്രിലിലും ഒക്ടോബറിലുമൊഴിച്ച് ബാക്കിയെല്ലാ മാസത്തിലും ഒന്‍പതിനായിരത്തി എഴുനൂറ് കോടിയായിരുന്നു ശരാശരി പിരിവ്. അതായത് ഇനിയുള്ള ഓരോ മാസങ്ങളിലും പതിനൊന്ന് ലക്ഷം കോടി വീതം ലഭിച്ചാലേ സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യം കൈവരിക്കാനാകൂ. കേന്ദ്ര ജിഎസ്ടി പിരിവിലെ കുറവും ശ്രദ്ധേയമാണ്. 26 ലക്ഷം കോടിയാണ് ആദ്യ ഏഴു മാസങ്ങളില്‍ കേന്ദ്ര ജിഎസ്ടിയായി ലഭിച്ചത്. ബാക്കിയുള്ള അഞ്ചുമാസങ്ങളില്‍ 34 ലക്ഷം കോടി കൂടി നേടിയാലേ ലക്ഷ്യം കൈവരിക്കാനാകൂ.  

കേന്ദ്ര ജിഎസ്ടി കുറയുന്നത് കേന്ദ്രത്തെയെന്നപോലെ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കും. കാരണം സിജിഎസ്ടിയുടെ 42 ശതമാനവും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമാണ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ഇക്കൊല്ലം  ജിഎസ്ടി പിരിവില്‍ ആറായിരം കോടിയുടെയെങ്കിലും കുറവുണ്ടാകും. അതായത് ധനകമ്മി പിടിച്ചുനിര്‍ത്താന്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നര്‍ഥം. ആഭ്യന്തരോല്‍പാദനത്തിന്റെ 3.3 ശതമാനമാണ് സാമ്പത്തികവര്‍ഷത്തില്‍ ധനക്കമ്മി ലക്ഷ്യമിട്ടിരുന്നത്. അതേസമയം, ഇ വേ ബില്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതിനാല്‍ ജിഎസ്ടി പിരിവ് ഇനിയുള്ള മാസങ്ങളില്‍ മെച്ചപ്പെടുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.