ബ്രെക്സിറ്റ്; പ്രീമിയർ ലീഗ് വരുമാനം ബ്രിട്ടന് നഷ്ടമാകുമെന്ന് റിപ്പോർട്ട്

brexit
SHARE

ബ്രെകിസ്റ്റിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള വരുമാനം ബ്രിട്ടണ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റിനൊപ്പം ഇംഗ്ലിഷ് ഫുട്ബോള്‍ ക്ലബുകളില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ ആവശ്യം. ഇ.പി.എല്ലിന്റെ നിലവാരത്തെ ബാധിക്കുന്നത് വരുമാനം കുറയ്ക്കുമെന്ന്  പ്രീമിയര്‍ ലീഗ് അസോസിയേഷന്‍ വാദിക്കുന്നു. 

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടപറയാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ബ്രിട്ടന്‍. യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ച ബ്രെക്സിറ്റ് കരട് രേഖയ്ക്ക് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ കൂടി അംഗീകാരം ലഭിച്ചാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 29 ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോട് വിടപറയും. ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് ആകെ പലതരത്തില്‍ ബ്രെക്സിറ്റ് പ്രതിസന്ധി സ‍ൃഷ്ടിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇംഗ്ലിഷ് ഫുട്ബോള്‍ വ്യവസായം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആര്‍സനല്‍, ലിവര്‍പൂള്‍ തുടങ്ങിയ വമ്പന്‍ ക്ലബുകളെല്ലാമാണ് ഇംഗ്ലണ്ടിന്റെ ഫുട്ബോള്‍ വ്യവസായത്തെ താങ്ങിനിര്‍ത്തുന്നത്. ഈ ക്ലബുകളിലെല്ലാം 65 ശതമാനത്തിലേറെയും വിദേശ താരങ്ങളുമാണ്. ബ്രെക്സിറ്റ് യാഥാര്‍ഥ്യമാവുന്നതോടെ ഇതില്‍ മാറ്റം വരണം എന്നാണ് ഇംഗ്ലിഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ ആവശ്യം.  25 അംഗ സ്ക്വാഡില്‍ വിദേശ താരങ്ങളുടെ എണ്ണം 13 ആയി ചുരുക്കണം. അതുവഴി ബ്രിട്ടിഷ് നാഷണല്‍ ടീമിലെ കളിക്കാര്‍ക്ക് അവസരം കൊടുക്കണം. 

ഇത് ബ്രിട്ടന്റെ ഫുട്ബോള്‍ വളര്‍ച്ചയ്്ക്ക് ഗുണം ചെയ്യും. എന്നാല്‍ ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനത്തെ പൂര്‍ണമായും എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് പ്രീമിയര്‍ ലീഗ്. വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുന്നത് കളിയുടെ നിലവാരത്തെ സാരമായി ബാധിക്കുമെന്ന് പ്രീമിയര്‍ ലീഗ് മേധാവികള്‍ പറയുന്നു. ഏഴ് ലക്ഷത്തിലേറെ ഫുട്ബോള്‍ ആരാധകരാണ് രാജ്യത്തിനകത്തും പുറത്തും നിന്ന് ഓരോ പ്രീമിയര്‍ ലീഗ് സീസണിലും മികച്ച ഫുട്ബോള്‍ കാണാന്‍ ബ്രിട്ടനില്‍ എത്തുത്ത്. ഇതുവഴി നാനൂറ് കോടിയിലേറെ യൂറോയാണ് വിനോദനികുതി ഇനത്തില്‍ ബ്രിട്ടന് ഓരോ വര്‍ഷവും ലഭ്ക്കുന്നത്. പുതിയ തീരുമാനത്തിലൂടെ ഇതും നിലയ്ക്കും.

12,000ത്തിലേറെ പേരുടെ തൊഴിലിനെയും  നേരിട്ട് ബാധിക്കും.  ബ്രെക്സിറ്റിലെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് ഫുട്ബോളിനെ ഒഴിവാക്കണം എന്നാണ് ആരാധകര്‍ ഒന്നടംങ്കം പറയുന്നത്. ഇംഗ്ലണ്ടിന്റെ ഫുട്ബോള്‍ കോച്ച് ഗാരത്ത് സൗത്ത് ഗേറ്റടക്കമുള്ളവരും ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE