ഇന്ധന ഔട്ട്‌ലെറ്റ് രംഗത്ത് സജീവമാകാൻ റിലയന്‍സ്; വിപ്ലവകരമായ മാറ്റത്തിന്റെ ‌സൂചന

reliance-petrol
SHARE

കൂടുതല്‍ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ അനുവദിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍ രംഗത്തെത്തുമ്പോള്‍ ഇന്ധന റീട്ടെയ്്ല്‍ ഒൗട്്്ലറ്റ് രംഗത്ത് സജീവമാകുമെന്ന സൂചനനല്‍കി റിലയന്‍സും. മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് രംഗങ്ങളിലുണ്ടാക്കിയ വലിയ വിപ്ളവമാണ് ഊര്‍ജരംഗത്തും വിദ്യാഭ്യാസമേഖലയിലുമടക്കം  റിലയന്‍സ് വിഭാവനം ചെയ്യുന്നത്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റിലയന്‍സ് ടെക്നോളജി ഗ്രൂപ്പ് പ്രസിഡന്റ് തോമസ് മാത്യു നയം വ്യക്തമാക്കിയത്.

രാജ്യത്തെ വര്‍ധിച്ച ഊര്‍ജാവശ്യത്തിന് കൂടുതല്‍ റീട്ടെയ്്്ല്‍ ഇന്ധന ഒൗട്ട്്ലെറ്റുകളുമായാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ രംഗത്തെത്തിയതെങ്കില്‍ ഇന്ധനവിലയിലടക്കം വിപ്ളവകരമായ മാറ്റത്തിന്റെ സൂചനയാണ് റിലയന്‍സ് നല്‍കുന്നത്. മാറിയ സാചര്യത്തില്‍ കൂടുതല്‍ ഒൗട്്്ലെറ്റുകള്‍ തുറക്കുകയോ പൂട്ടിക്കിടക്കുന്നതായ പമ്പുകള്‍ പുനരുദ്ധരിക്കുന്നതോ അടക്കമുള്ള പദ്ധതികള്‍ റിലയന്‍സിന് മുന്നിലുണ്ട്. 

മൊബൈലിന് പിന്നാലെ ജിയോവഴി ഇന്റര്‍നെറ്റ് രംഗത്തുണ്ടാക്കിയ വിപ്ളവം രാജ്യത്തെ വിദ്യാഭ്യാസരംഗത്തടക്കം സമീപഭാവിയില്‍ റിലയന്‍സില്‍നിന്ന് പ്രതീക്ഷിക്കാമെന്നും തോമസ് മാത്യു പറഞ്ഞു.

നിലനില്‍ക്കുന്ന സംവിധാനം പിടിച്ചുലച്ചുള്ള പദ്ധതികള്‍ക്ക് മാത്രമെ നിലനില്‍പ്പുള്ളുവെന്ന അടിസ്ഥാനത്തിലൂന്നിത്തന്നെയാകും റിലയന്‍സ് മുന്നോട്ടുപോവുകയെന്ന് തോമസ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BUSINESS
SHOW MORE