ഗ്രേറ്റ് കേരളാ ഷോപ്പിങ്ങ് ഉല്‍സവിന് മികച്ച പ്രതികരണം; ആദ്യ മണിക്കൂറുകളില്‍ 6000 എന്‍ട്രി

shopping-festival
SHARE

ഗ്രേറ്റ് കേരളാ ഷോപ്പിങ്ങ് ഉല്‍സവിന് മികച്ച പ്രതികരണം. ‌തുടക്ക മണിക്കൂറുകളില്‍ തന്നെ ആറായിരത്തിലധികം എന്‍ട്രികളാണ് ലഭിച്ചത്.  ഇന്നുമുതല്‍ ഡിസംബര്‍ 16 വരെയാണ് ഷോപ്പിങ്ങ് ഉല്‍സവം.

കേരളത്തിലെ മാധ്യമ കൂട്ടായ്മ/ വ്യാപാരി സമൂഹവുമായി കൈകോര്‍ത്താണ് ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍വ് ആരംഭിച്ചത്. ജികെഎസ്‌യുവില്‍ പങ്കെടുക്കുന്നവര്‍ക്ക് നാലു കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് വാഗ്ദാനം. ബംപര്‍ സമ്മാനമായി കല്യാണ്‍ ഗ്രൂപ്പിന്റെ ഒരു കോടി രൂപ വിലയുള്ള ഫ്ലാറ്റ് ലഭിക്കും. ഇതിനുപുറമെ വിവിധ ഓഫറുകളും വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ജികെഎസ്‌യുവില്‍ പങ്കെടുക്കാം. 

വാങ്ങിയ സാധനത്തിന്റെ ബില്ലിന്റെ ഫോട്ടോ 9995811111 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം. ഇന്നാരംഭിച്ച ഷോപ്പിങ് മാമാങ്കത്തില്‍ ഉച്ചവരെ ഇത്തരത്തില്‍ ആറായിരം എന്‍ട്രികള്‍ ലഭിച്ചു. 9995811111 എന്ന നമ്പരിലേക്ക് ഉപഭോക്താക്കള്‍ വിളിക്കുകയോ വാട്സാപ്പ് കോള്‍ ചെയ്യുയോ വേണ്ട. ബില്ലിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്യുന്നയാള്‍ നറുക്കെടുപ്പിലൂടെ വിജയിയാകുന്ന പക്ഷം മാത്രം ജിഎസ്ടി പ്രകാരമുള്ള ബില്ലുമായി നിര്‍ദേശിക്കുന്ന സ്ഥലത്ത് എത്തിയാല്‍ മതി. പ്രളയാനന്തര കേരളത്തിലെ വിപണിക്ക് ഉണര്‍വ് പകരാന്‍ കൂടി ലക്ഷ്യമിട്ടാണ് ഗ്രേറ്റ് കേരളാ ഷോപ്പിങ് ഉല്‍സവ് ആവിഷ്കരിച്ചത്. അതിനിടെ ജികെഎസ്‌യുവിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.