ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് താങ്ങായി വായ്പ; പദ്ധതിയുമായി മോദി സര്‍ക്കാർ

msme-sproject-2
SHARE

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ബൃഹത് പദ്ധതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. നൂറു ദിവസത്തെ എംഎസ്എംഇ സപ്പോര്‍ട്ട് ആന്‍ഡ് ഔട്ട്്റീച്ച് പദ്ധതിക്ക് തുടക്കമാകുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വായ്പ ലഭ്യമാക്കുമെന്നതാണ് മുഖ്യ ആകര്‍ഷണം.

ഒരു ലക്ഷം മുതല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്നതാണ് പ്രധാന പദ്ധതി. www.psbloansin59minutes.com എന്ന വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യ പടി. ഇതുവഴി സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, വിജയ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പ പാസാക്കിയെടുക്കാനാകും. തുടക്കത്തില്‍ രാജ്യമൊട്ടാകെ 78 എംഎസ്എംഇ ക്ലസ്റ്ററുകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ക്ലസ്റ്ററുകളുള്ള കേന്ദ്രങ്ങളില്‍ ബാങ്ക് ഉദ്യോഗസ്ഥരെ നിയമിക്കും. ആദ്യ ദിനംതന്നെ മുന്നൂറ് അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 25 ദിവസം വരെയാണ് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ പാസാക്കാനെടുക്കുന്ന സമയം. 

ഇത് 59 മിനിറ്റാക്കി കുറയ്ക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രഖ്യാപനം. തുടര്‍ന്നുള്ള ഏഴോ എട്ടോ പ്രവൃത്തി ദിനങ്ങള്‍ കൊണ്ട് വായ്പ ലഭ്യമാക്കും. അതേസമയം, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണമുള്ളതിനാല്‍ പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന സംശയം നിലനില‍്ക്കുന്നുണ്ട്. 21 പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ  പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ അഥവാ തിരുത്തല്‍ നടപടികള്‍ നേരിടുകയുമാണ്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.