ഉല്‍സവകാല ഒാഫർ; ആമസോണിൽ വമ്പൻ വിൽപന

amazone
SHARE

ഉല്‍സവ ഓഫര്‍ വില്‍പനയില്‍ ആമസോണിന് മികച്ച നേട്ടം. രാജ്യത്ത് ഇന്നലത്തെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ 75 ശതമാനവും ആമസോണിലൂടെയായിരുന്നു. മറ്റ് ഉല്‍പന്നങ്ങളുടെ വില്‍പനയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി. 

വണ്‍പ്ലസിന്റെയും ഷവോമിയുടെയും ഫോണുകളാണ് വില്‍പനയില്‍ മുന്നിട്ടുനിന്നത്. ഇന്നലെ ഒറ്റദിവസംകൊണ്ട് പത്തുലക്ഷത്തിലധികം ഷവോമി ഫോണുകള്‍ ആമസോണിലൂടെ വിറ്റു. 400 കോടി രൂപയ്ക്കുള്ള ബുക്കിങ്ങാണ് വണ്‍ പ്ലസിന് ലഭിച്ചതെന്ന് ആമസോണ്‍ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു. ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ എന്നിവയ്ക്ക് സാധാരണ ദിവസങ്ങളിലെ ശരാശരി വില്‍പനയേക്കാള്‍ ഇരട്ടിയിലധികമായി.

ആമസോണ്‍ ഫാഷന്‍ വില്‍പന മുന്‍വര്‍ഷത്തേക്കാള്‍ നാനൂറ് ശതമാനം വര്‍ധിച്ചു. ഇഎംഐ പദ്ധതികളിലൂടെ ഇന്നലെ മാത്രം 300 കോടിയിലധികം രൂപയുടെ വില്‍പന. പ്രൈം മെമ്പേഴ്സിന്റെ ഇടപാടുകള്‍ കഴിഞ്ഞ കൊല്ലത്തേക്കാള്‍ മൂന്നിരട്ടിയായി. ഇക്കോ, അലക്സം സ്മാര്‍ട്ട് ബള്‍ബുകള്‍, ഹെഡ് ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവയ്ക്കും മികച്ച ബുക്കിങ് ലഭിച്ചു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.