പ്രളയസഹായം; രാജ്യവ്യാപക സെസിന് ജിഎസ്ടി കൗൺസിലില്‍ അംഗീകാരം

gst-cess
SHARE

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ രാജ്യവ്യാപക സെസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. ഇതിനായി ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി രൂപീകരിച്ചു. അടുത്ത ജിഎസ്ടി കൗണ്‍സിലിന് മുന്‍പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

സെസ് ഏര്‍പ്പെടുത്തി 2000 കോടി രൂപ സമാഹരിക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. സംസ്ഥാനത്തിനകത്ത് നികുതി പിരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എന്നാല്‍ ദുരന്തം നേരിടുന്ന സംസ്ഥാനത്തു നിന്നും സെസ് പിരിക്കുന്നത് ജനങ്ങളുടെ ദുരിതം കൂട്ടുമെന്നും അനൗചിത്യമാണെന്നും ജിഎസ്ടി കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു. പകരം രാജ്യമാകെ സെസ് പിരിക്കാം. പ്രകൃതി ദുരന്തമുണ്ടായാല്‍ എത്രകാലം, ഏതെല്ലാം രീതിയില്‍ പണം പിരിക്കാമെന്ന് ഏഴംഗ സമിതി തീരുമാനിക്കും.  

മൂന്ന് വഴികളാണ് സമിതിക്ക് മുന്‍പിലുള്ളത്. ഒന്ന് സംസ്ഥാന ജി.എസ്.ടിയില്‍ സെസ് ചുമത്തുക. രണ്ട് കേന്ദ്ര ജിഎസ്ടിയില്‍ സെസ് നടപ്പിലാക്കുക. ചില ഉല്‍പ്പനങ്ങള്‍ക്ക് മാത്രം അധിക നികുതി ഏര്‍പ്പെടുത്തുകയെന്നതാണ് മൂന്നാമത്തെ മാര്‍ഗം. ആഡംബര വസ്തുക്കള്‍ക്ക് സെസ് ഏര്‍പ്പെടുത്താമെന്നതാണ് പെതുധാരണ. ഇതില്‍ ഏത് വേണമെന്ന് ഏഴംഗ സമിതി തീരുമാനിക്കും. സമിതി റിപ്പോര്‍ട്ട് അടുത്ത ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും.   

MORE IN BUSINESS
SHOW MORE