മൊത്തവില സൂചികയെ ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞു

whole-sale-index-t
SHARE

മൊത്തവില സൂചികയെ ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞു. ഓഗസ്റ്റില്‍ 4.53 ശതമാനമാണ് നാണ്യപ്പെരുപ്പമെന്ന് വ്യാപാര–വ്യവസായമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജൂലൈ മാസത്തില്‍ 5.09 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം

വ്യാപാരികള്‍‌ മൊത്തക്കച്ചവടം നടത്തുമ്പോഴുള്ള വിലയെ അടിസ്ഥാനമാക്കിയുള്ളതാണ് മൊത്തവില സൂചിക. ചില ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് വില കുറഞ്ഞതാണ് ഈ സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കുറയാനിടയാക്കിയത്. സൂചികയുടെ അഞ്ചിലൊന്ന് വരുന്ന പ്രാഥമിക ഉല്‍പന്നങ്ങളുടെ നാണ്യപ്പെരുപ്പം ജൂലൈയില്‍ 1.73 ശതമാനമായിരുന്നത് മൈനസ് പോയിന്റ് 15 ശതമാനമായി ഇടിഞ്ഞു. പച്ചക്കറികള്‍, പഴം, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുറഞ്ഞതുമൂലമാണിത്. 

മറ്റുഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് മൈനസ് ഒന്‍പത് പോയിന്റ് ആയിരുന്നു വില വ്യത്യാസമുണ്ടായത്. പച്ചക്കറികളുടെ വില മൈനസ് പതിനാറ് പോയിന്റ് ഒന്നായും കുത്തനെയിടിഞ്ഞു. അതേസമയം, സൂചികയില്‍ 13.15 ശതമാനം വെയ്റ്റേജുള്ള ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയം വില ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റില്‍ 17.73 ശതമാനമാണ് ഇവയുടെ വില

MORE IN BUSINESS
SHOW MORE