കരകയറാനൊരുങ്ങി ടൂറിസം മേഖല; കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 27ന്

TRAVEL-MART-EXHIBITION-
SHARE

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനൊരുങ്ങി വിനോദസഞ്ചാര മേഖല. കേരള ട്രാവല്‍ മാര്‍ട്ടിന് ഈ മാസം 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയത്തിന് ശേഷമുള്ള  സംസ്ഥാന ടൂറിസത്തിന്റെ തിരിച്ചുവരവിന്റെ കൂടി പ്രഖ്യാപനമായിരിക്കും ഇത്തവണത്തെ ട്രാവല്‍മാര്‌‌ട്ടെന്ന് കെടിഎം സൊസൈറ്റി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ലോകവിനോദസഞ്ചാരഭൂപടത്തില്‍ ഇടംനേടി കൊടുത്ത വയനാടിനും, മൂന്നാറിനും, ഇടുക്കിയ്ക്കുമെല്ലാം കടുത്ത ആഘാതം നല്‍കിയാണ് മഹാപ്രളയം കടന്ന് പോയത്. മണ്‍സൂണ്‍ കാല ടൂറിസത്തിന് പ്രളയം തിരിച്ചടിയായെങ്കിലും ഒക്ടോബര്‍ മുതലുള്ള ടൂറിസം സീസണ് മുന്‍പ് കേരളത്തെ പൂര്‍ണമായും ഒരുക്കിയെടുക്കുകയാണ് ലക്ഷ്യം, ഈ തിരിച്ചുവരവിന്റെ കൂടി പ്രഖ്യാപനമായിരിക്കും ഈ മാസം 28 മുതല്‍ 30 വരെ ബോള്‍ഗാട്ടിയിലെ ഗ്രാന്റ്ഹയാത്തില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‌ട്ട്. 73 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കെടിഎമ്മിനായി കൊച്ചിയിലെത്തുന്നത്. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരും പങ്കെടുക്കുന്നു. ഏത് പ്രതിന്ധിയേയും അതിജീവിക്കുന്നവരാണ് മലയാളികള്‍ എന്ന സന്ദേശം കൂടിയാണ് ട്രാവല്‍ മാര്‍ട്ടിലൂടെ ലോകത്തിന് മുന്നില്‍ വയ്ക്കുന്നതും.

പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുററപ്പണികളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കും. പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്ക്കുമായി കെടിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 28 ടൂറിസം അനുബന്ധ സംഘടനകള്‍ ചേര്‍ന്ന് കര്‍മസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

MORE IN BUSINESS
SHOW MORE