ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 71 രൂപ 97 പൈസ

RBI-interest-rate--Roopa-dollar
SHARE

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 71 രൂപ 97 പൈസയായി. പിന്നീട് 12 പൈസ തിരിച്ചുകയറി ഡോളര്‍ 71 രൂപ 75 പൈസയില്‍ ക്ലോസ് ചെയ്തു. 

രൂപ അല്‍പം ശക്തിപ്രാപിച്ചാണ് വ്യപാരം തുടങ്ങിയതെങ്കിലും പിന്നീട് മൂല്യം കുറയുകയായിരുന്നു. 18 പൈസ കുറഞ്ഞ് 70 രൂപ 40 പൈസയായിരുന്നു തുടക്കത്തില്‍ ഡോളറിന്റെ വില. പിന്നീട് ഡിമാന്‍ഡ് കൂടിയപ്പോള്‍ രൂപ കൂപ്പുകുത്തി. ഇക്കൊല്ലം ഇതേവരെ പത്തരശതമാനത്തോളം ഇടിഞ്ഞ രൂപയാണ് ഏഷ്യന്‍ കറന്‍സികളില്‍ ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞ് ഒരു ഡോളറിന് 73 രൂപവരെയെത്തിയേക്കാമെന്നാണ് കറന്‍സി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതോടെ, ഒക്ടോബറില്‍ പുറത്തുവരാനിരിക്കുന്ന വായ്പനയത്തില്‍ നിരക്കുകള്‍ കൂട്ടാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പലിശ നിരക്ക് ഉയര്‍ത്തുന്നത് രൂപയ്ക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. നിക്ഷേപത്തിന് കൂടുതല്‍ പലിശ കിട്ടുമെന്നായാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ആകൃഷ്ടരാകുകയും ഡോളര്‍ കൂടുതലായെത്തുകയും ചെയ്യുമെന്ന് ചിലര്‍ ചൂണ്ടിിക്കാട്ടുന്നു. അതേസമയം, തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനാല്‍ നിരക്കുവര്‍ധനയും അതിനെത്തുടര്‍ന്നുണ്ടാകാവുന്ന നാണ്യപ്പെരുപ്പവും  സര്‍ക്കാരിന് തലവേദനയാകും. 

MORE IN BUSINESS
SHOW MORE