പ്രതിഫല പട്ടികയിൽ ഏഴാംസ്ഥാനത്ത് അക്ഷയ്കുമാർ

akshay-kumar-t
SHARE

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളില്‍ ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന് ഏഴാം സ്ഥാനം. നാലരക്കോടി ഡോളറാണ് ഇക്കൊല്ലം ഇതേവരെ അക്ഷയ്കുമാര്‍ നേടിയത്. ഫോബ്സിന്റെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍ ഒന്‍പതാമതെത്തി. ഓസ്കാര്‍ ജേതാവ് കൂടിയായ ജോര്‍ജ് ക്ലൂണിയാണ്  ഒന്നാം സ്ഥാനത്ത്

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അക്ഷയ് കുമാര്‍ ഫോബ്സ് മാസികയുടെ ലോകത്തില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന  എന്‍ര്‍ടെയ്നേര്‍സിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ അക്ഷയ്കുമാര്‍ ചിത്രങ്ങളായ പാഡ്മന്‍, ഗോള്‍ഡും തിയറ്റര്‍ ഹിറ്റുകളായിരുന്നു. പാഡ്മന്‍ ഇന്ത്യന്‍ ബോക്സോഫിസില്‍ മാത്രം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചു.  ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തിയ ഗോള്‍ഡ് ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന സല്‍മാന്‍ ഖാന്റെ റെയ്സ് 3 യും 166 കോടി രൂപ കളക്റ്റ് ചെയ്തു. ബോളിവുഡ് വ്യവസായത്തിന്റെ നട്ടെല്ലായാണ് സല്‍മാനെ ഫോബ്സ് മാസിക വിശേഷിപ്പിച്ചത്.  

ഓസ്കാര്‍ ജേതാവ് കൂടിയായ ജോര്‍ജ് ക്ലൂണിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 23 കോടി ഡോളറാണ് ക്ലൂണിയുടെ പ്രതിഫലത്തുക. വനിതാ താരങ്ങളില്‍ ആഞ്ചലീന ജോളിയെയും, ജെനിഫര്‍ ആനിസ്റ്റണെയും പിന്‍തള്ളി സ്കാര്‍ലറ്റ് ജൊഹാന്‍സണ്‍ മുന്നിലെത്തി. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.