ജിയോ ഫോണ്‍ 2 വിപണിയില്‍

jio-phone-2
SHARE

ചെലവുകുറഞ്ഞ പുതിയ ഫോണായ ജിയോ ഫോണ്‍ 2 റിലയന്‍സ് ജിയോ ഇന്ന് മുതല്‍ വിപണിയില്‍ ലഭ്യമാക്കി. ഫെയ്സ്ബുക്ക്, വാട്സ്അപ്, യുട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പുതിയ ഫോണില്‍ ലഭ്യമായിരിക്കും. നിലവില്‍ ഏത് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും 501 രൂപ നല്‍കി പുതിയ ഫോണ്‍ എക്സചേഞ്ചില്‍ വാങ്ങാനാകും.  

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ചെലവുകുറഞ്ഞ പുതിയ ഫോണ്‍ പ്രഖ്യാപിച്ചത്. . ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും കമ്പനിയുടെ വെബ്സൈറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് പതിനഞ്ച് മുതലാണ് ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. 

501 രൂപയ്ക്ക് ഹാന്‍ഡ്െസറ്റ് വാങ്ങിയശേഷം പിന്നിട് വിവിധ പ്ളാനുകളില്‍ റീചാര്‍ജ് ചെയ്യേണ്ടി വരും. 49, 153, രൂപയുടെ പ്ളാനുകള്‍ 4ജിയില്‍ കന്പി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജിയോഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം രണ്ടരകോടിയാണ്. ഇത് പത്തുകോടിയാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 

MORE IN BUSINESS
SHOW MORE