ഒാണവിപണി കീഴടക്കാനൊരുങ്ങി സോണി, ഉഗ്രൻ ഓഫറുകൾ

soni
SHARE

ടെലിവിഷനിലും മൊബൈലിലും പുതിയ മോഡലുകളുമായി ഒാണവിപണി കീഴടക്കാനൊരുങ്ങി സോണി . 35ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടാണ് സോണി ഈ വര്‍ഷം ഒാണക്കാലത്തേക്കിറങ്ങുന്നത് .

കേരളവും ഒാണവും ഈ വര്‍ഷവും ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സോണി ഇന്ത്യ. സോണി ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കെല്ലാം ഒരുസമ്മാനം അതാണ് ഈ വര്‍ഷത്തെ പ്രധാന ഒാഫര്‍. ബ്രാവിയ ബ്രാന്‍ില്‍ തന്നെയാണ് സോണിയുടെ പ്രതീക്ഷകളത്രയും ഒപ്പം പുതിയ ഒാലെഡ് ടിവിയും വിപണിയില്‍ പുതമപകരുമെന്നാണ് പ്രതീക്ഷ . സ്പീക്കറുകളില്ലാത്ത ഈ പുതിയ ടെലിവിഷന്‍ ഇതിനോടകം തന്നെ തരംഗമായികഴി‍ഞ്ഞു. 

സോണിക്ക് ഈ ഒാണം പൊന്നാകട്ടെ എന്നായിരുന്നു ബ്രാന്‍ഡ് അമ്പാസിഡര്‍ മഞ്ജുവാര്യരുട ആശംസ

ഹോംതിയേറ്റര്‍ മൊബൈല്‍ഫോണ്‍ സ്പീക്കര്‍ ഹെഡ് ഫോണ്‍ എന്നിവയിലും വൈവിധ്യമാര്‍ന്ന മോഡലുകളാണ് ഈ ഒാണക്കാലത്ത് സോണി അവതരിപ്പിക്കുന്നത് .സോണി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ നായര്‍ പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തി .

MORE IN BUSINESS
SHOW MORE