കൂവ കൃഷിയിലൂടെ വിജയം കൊയ്യ്ത് ഡോക്ടർ റഫീക്ക്

koova-t
SHARE

ഔഷധഗുണം കൊണ്ടും പോഷക ഗുണം കൊണ്ടും സമ്പന്നമായ കൂവ കൃഷിയിലൂടെ വിജയം കൊയ്യുന്ന ഒരു അഗ്രി ബിസിനസ് സംരഭകനെ പരിചയപ്പെടാം. അധികമാരും ശ്രദ്ധിക്കാതെ, കൂവ എന്ന നമ്മുടെ പരമ്പരാഗത കാർഷിക വിളയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതാണ് ഡോക്ടര്‍ റഫീക്കിന്റെ വിജയം.

നിലമ്പൂര്‍ അകമ്പാടത്തെ മലയോരമേഖലയിലാണ് ഡോക്ടര്‍ റഫീഖിന്റെ കൂവക്കൃഷി. 15 ഏക്കറോളം സ്ഥലത്ത് വെള്ള കൂവയും 2 ഏക്കറിൽ നാടൻ കൂവയും.  ഇതിനു പുറമേ പ്രദേശത്തെ 50 ഓളം കർഷകരെ കൊണ്ട് നാടൻ കൂവ കൃഷി ചെയ്യിക്കുന്നുമുണ്ട് ഡോക്ടർ.  നാടൻ കൂവക്ക് കിലോഗ്രാമിന് 15 രൂപ മുതൽ 20 രൂപ വരെയാണ് വിപണി വില. വെള്ള കൂവക്കാവട്ടെ  30 മുതൽ 35 രൂപ വരെ.  13 മുതൽ 15 കിലോ വരെ നാടൻ കൂവ അരച്ചെടുത്താലേ ഒരു കിലോ കൂവപ്പൊടി ലഭിക്കു. വെള്ള കൂവയുടെ 1 കിലോ പൊടി ലഭിക്കാൻ 6 കിലോ കിഴങ്ങ് മതിയാകും. നല്ല രീതിയിൽ കൃഷി ചെയ്താൽ ഒരു ചുവട്ടിൽ നിന്ന് ഒരു കിലോ മുതൽ ഒന്നര കിലോ വരെ വിളവ് ലഭിക്കും. വെള്ള കൂവ, മഞ്ഞ കൂവ, നീല കൂവ തുടങ്ങിയ ഇനങ്ങൾ വെവ്വേറെ പായ്ക്കിങ്ങോടെ 'കൂവ' എന്ന പേരിൽ തന്നെ ബ്രാൻഡ് ചെയ്താണ് ഡോക്ടർ റഫീക്ക് വിപണിയിൽ എത്തിക്കുന്നത്. സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ , ചില്ലറ വിൽപ്പന ശാലകൾ, ഓൺലൈൻ സ്റ്റോറുകൾ എന്നിവ മുഖേന 100 ഗ്രാമിന്റെ ബോട്ടിലായും 20 ഗ്രാമിന്റെ പായ്ക്കറ്റിലാക്കിയും ആണ് വിപണനം. കഴിഞ്ഞ വര്‍ഷം അഞ്ചുടണ്‍ കൂവപ്പൊടിയാണ് ഇത്തരത്തില്‍ വിപണിയിലെത്തിച്ചത്. 

കൂവ കൃഷിയുടെ ബിസിനസ് സാധ്യതകൾ കൂടി മുന്നിൽ കണ്ട് ഡോക്ടർ റഫീക്ക്  പ്രോസസിങ്ങ് യൂണിറ്റും ആരംഭിച്ചുണ്ട്. മൈദ കൊണ്ട് ഉണ്ടാക്കുന്ന പല പലഹാരങ്ങളും കൂവപ്പൊടി ഉപയോഗിച്ചും ചെയ്തെടുക്കാം. കേക്ക്, ബർഗർ, ബ്രഡ്, പാസ്ത, സ്റ്റൂ, ഐസ് ക്രീം, പുഡിങ്ങ് , ഹൽവ, ജാം തുടങ്ങി പാചകം ചെയ്യുന്നവരുടെ അഭിരുചിയനുസരിച്ച് ആരോഗ്യദായകവും രുചികരവുമായ ഭക്ഷണവിഭവങ്ങൾ ഏതുമുണ്ടാക്കാം. കറികളിലും ഉപയോഗിക്കാം. 

MORE IN BUSINESS
SHOW MORE