എം.ഐ പോക്കറ്റ് സ്പീക്കർ 2 ഇന്ത്യൻ വിപണിയിൽ

Thumb Image
SHARE

പ്രമുഖ ചൈനീസ്‌ ഇലക്ട്രോണിക്ക് നിർമാതാക്കളായ ഷവോമി തങ്ങളുടെ ഏററവുംപുതിയ ഉൽപ്പന്നമായ എം.ഐ പോക്കറ്റ് സ്പീക്കർ2വിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.ലോക സംഗീത ദിനത്തിൽ ഷവോമിയുടെ സമ്മാനം എന്ന തലക്കെട്ടോടെയാണ്‌ പോക്കറ്റ് സ്പീക്കർ പുറത്തിറക്കിയത്.

ഏഴ്‌ മണിക്കൂർ ബാറ്ററി ബാക്കപ്പ് ഉള്ള പോക്കറ്റ്‌ സ്പീക്കർ ... അതാണ് ഷവോമി ബ്രാന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഉൽപ്പന്നം. ഫോൺ നിർമ്മാണ രംഗത്ത്‌ കരുത്ത് തെളിയിച്ച ഷമോമി മറ്റ് ഇലക്ട്രോണിക്ക്‌ ഉപകരണരംഗത്തും ആധിപത്യം ഉറപ്പിക്കുന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തിറക്കിയ എം.ഐ പോക്കറ്റ് സ്പീക്കർ2. ബ്ലൂടൂത്ത് 4.1 പ്രകാരം 10 മീറ്റർവരെ കണക്ടിവിറ്റി ലഭിക്കുമെന്ന പ്രത്യേകതയും ഈ5 വാട്ട് സ്പീക്കറിനുണ്ട്.. 1200 മില്ലി ആപയറാണ് ബാറ്ററി .10 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള വർക്കിംങ് ടെംപറേച്ചറാണ് ഈ മോഡൽ നൽകുന്നത്‌. പോളി കാർബണേറ്റ്,എ,ബി, എസ്‌ എന്നിവ ഉപയോഗിച്ചാണ് സ്പീക്കറിന്റെ നിർമാണം. ഇവയുടെ മുൻഭാഗത്ത് LED സ്റ്റാറ്റസ് ഇൻടിക്കേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. കോൾ ചെയ്യുന്നതിനായി മെക്രോ ഫോൺ സംവിധാനവുമുണ്ട്.കറുപ്പ് ,വെളുപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ്‌ ഇവ ലഭ്യമാവുക. ഇന്ത്യൻ വിപണിയിൽ 1499 രൂപ വിലവരുന്ന പോക്കറ്റ് സ്പീക്കർ Ml സൈറ്റിൽ നിന്ന് വാങ്ങാം .

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.