വസ്ത്ര വ്യാപാരത്തിന്റെ പിച്ചിൽ ഇനി 'ശ്രീ', സ്വന്തം ബ്രാൻഡില്‍ ഇനി ഉത്പന്നങ്ങള്‍

SreeSanth
SHARE

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് വസ്ത്രവ്യാപാരത്തിന്റെ പിച്ചിലേക്കും. സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് ശ്രീശാന്ത് തന്നെയാണ് അറിയിച്ചത്. പ്രമുഖ വിദേശവസ്ത്ര വ്യാപാര കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംരംഭം. 

എസ് 36 എന്നപേരില്‍ സ്പോര്‍ട്സ് ഷോപ്പും മ്യൂസിക് ബാന്‍ഡും നിലവിലുണ്ടെങ്കിലും വസ്ത്രവ്യാപാരമേഖലയിലേക്കുള്ള റണ്ണപ്പില്‍ അതേപേര് ഉപയോഗിക്കുമോയെന്ന് അറിയില്ല. പുതിയ ബ്രാന്‍ഡുമായി ഉടനെത്തും, കാത്തിരിക്കൂ എന്നാണ് ശ്രീശാന്ത് ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. ജീന്‍സ്, ടീ ഷര്‍ട്ട് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആകും വിപണനം ചെയ്യുക.  ഓണ്‍ലൈനിലും എക്സ്ക്ലൂസീവ് ഷോറിമിലും പുതിയ ബ്രാന്‍ഡ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊച്ചിയിലും ബെംഗളൂരുവിലും എക്സ്ക്ലൂസീവ് ഷോറൂമുകള്‍ ഉണ്ടാകും. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യ ചിത്രീകരണത്തിന്റെയും പ്രൊമേഷണല്‍ വീ‍ഡിയോസിന്റെയും ചിത്രീകരണത്തിന്റെ തിരിക്കിലാണ് ശ്രീശാന്തിപ്പോള്‍. ഓണത്തിനുമുമ്പ് പുതിയ ബ്രാന്‍ഡിന്റെ ഓപ്പണിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ

MORE IN BUSINESS
SHOW MORE