കിതയ്ക്കുന്ന കെഎസ്ആർടിസി കുതിക്കും; ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു

ksrtc-kerala
SHARE

കെ.എസ്.ആര്‍.ടി ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഡീസല്‍ ബസിനേക്കാള്‍ സാമ്പത്തികലാഭമാണ് പുതിയ ബസിലൂടെ കെ.എസ്.ആര്‍.ടി.സി ലക്ഷ്യം വയ്ക്കുന്നത്. ലീസ് അടിസ്ഥാനത്തിലുള്ള സര്‍വീസ് ആയതിനാല്‍ കണ്ടക്ടറും വൈദ്യുതിയും മാത്രമാണ് നല്‍കേണ്ടിവരിക.

കിതയ്ക്കുന്ന കെ.എസ്.ആര്‍.ടിയ്ക്കുള്ള കുതിപ്പാണ് വൈദ്യുതി ബസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മുന്നൂറുകിലോമീറ്റര്‍ വരെ ഒാടും. ബസ് ഡ്രൈവറെ കരാര്‍ കമ്പനിയായ ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍  നല്‍കും. കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.യുടേതാണ്്. പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ഷോപ്പിലാണ് ചാര്‍ജ് ചെയ്യാന്‍ സൗകര്യം. ഹൈദരാബാദില്‍ നിന്ന് എത്തിച്ച ബസിന് 12 മീറ്റര്‍ നീളമുണ്ട്. വിജയിച്ചാല്‍ തിരുവനന്തപുരത്തിന് പുറമെ  കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ആദ്യം സര്‍വീസ് ആരംഭിക്കുക. 

രണ്ടേകാല്‍ കോടി രൂപയാണ് ബസൊന്നിന്റ വില. 50 ലക്ഷം രൂപവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സബ്സിഡി കിട്ടുമായിരുന്നു. എന്നാല്‍ മാര്‍ച്ച് 31 നകം അപേക്ഷിക്കാത്തതിനാല്‍ ഈ വര്‍ഷം ലഭിക്കില്ല. അതാണ് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. കിലോമീറ്ററിന് 44 രൂപയാണ് വാടക.

MORE IN BUSINESS
SHOW MORE