ഏറ്റവും ചെലവുകുറഞ്ഞ വാട്ടർഫിൽട്ടറുമായി മലയാളികൾ

cheap-purifier-t
SHARE

ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ വാട്ടർഫിൽട്ടർ വികസിപ്പിച്ചെടുത്തതുവഴി, ഐക്യരാഷ്ട്ര സംഘടനയുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് രണ്ടുമലയാളികൾ. ന്യൂയോർക്കിൽനടന്ന ഇന്നവേഷൻ ഫോറത്തിൽ മികച്ചപ്രതികരണമാണ് ഇവരുടെ ഉൽപന്നത്തിന് ലഭിച്ചത്. 

ലോകത്ത് ഇതുവരെ വികസിപ്പിച്ചെടുത്തിട്ടുള്ളതിൽ ഏറ്റവും ചെലവുകുറഞ്ഞ, മികച്ച ജലശുദ്ധീകരണ ഉപകരണമായാണ് ടെക്നോർബിറ്റൽ വാട്ടർഫിൽട്ടറിനെ വിശേഷിപ്പിക്കുന്നത്. ഇതുതന്നെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ക്ഷണത്തിനുംകാരണം. എത്രമലിനജലവും, ഈ ഫിൽട്ടറിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ചെടുത്ത് കുടിവെള്ളമാക്കാമെന്ന് ടെക്നോർബിറ്റൽ തെളിയിച്ചു. മലയാളികളായ ഡോ.ശ്രീകുമാർ, ഷാജു പി മാത്യുവും, ഒപ്പം, ഡോ.സുനിൽ ധോലെ, മനീഷ് അഗർവാൾ എന്നിവരാണ് സംരംഭത്തിൻറെ പിന്നിൽ. വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നുവെന്നതും ചെലവ് കണക്കാക്കിയാൽ ലിറ്ററിന് മൂന്നുപൈസയെന്നതും പ്രധാനം. ഭാരംകുറവായതിനാൽ, സൈനികർ, സഞ്ചാരികൾ തുടങ്ങിയവർക്ക് കയ്യിൽകൊണ്ടുനടക്കാമെന്നതും പ്രത്യേകതയാണ്. 

മൂന്നുദിവസം നീണ്ടുനിന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഇന്നവേഷൻ ഫോറത്തിൽ ഈമേഖലയിൽ ഇന്ത്യയിൽനിന്ന് പങ്കെടുത്ത ഏകസംരംഭവും ഇതുതന്നെ. സി.ഐ.ഐ ഗ്രീൻ ടെക്നോളജി അവാർഡും ഫിക്കി വാട്ടർ ഇന്നവേഷൻ അവാർഡും സംരംഭത്തിന് ലഭിച്ചിരുന്നു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.