രാജകീയ വിവാഹം; വിപണിക്ക് ഉണർവ്: നടന്നത് 650 കോടിയുടെ വ്യാപാരം

harry-meghan-markl
SHARE

ബ്രിട്ടനിലെ രാജകീയ വിവാഹം വിപണിക്കും ഉണര്‍വേകി. ഹാരി മേഗന്‍ വിവാഹം ബ്രിട്ടിഷ് വിപണിയില്‍ മാത്രമല്ല ചലനമുണ്ടാക്കിയത് , മേഗന്‍റ ജന്മനാടായ യുഎസ്സിലും രാജകീയ വിവാഹം നേട്ടമുണ്ടാക്കി.

രാജകീയ വിവാഹത്തിന്‍റെ ആഴ്ചയില്‍ കപ്പുകള്‍ സോസറുകള്‍, പാവകള്‍ ചോക്്ലേറ്റുകള്‍ എന്നു വേണ്ട വിപണിയാകെ രാജദമ്പതികളുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. വിവാഹം വിപണിക്ക് സമ്മാനിച്ചത്  650 കോടിയുടെ വ്യാപാരമാണ് .  ക്ഷണം ലഭിച്ചിട്ടും അല്ലാതെയും വിവാഹം കണക്കിലെടുത്ത് യുഎസില്‍ നിന്ന് ഇംഗ്ലണ്ടിലെത്തിയത് 4.1 മില്യണ്‍ അതിഥികള്‍. വിവാഹസ്മരണകളുയര്‍ത്തുന്ന സമ്മാനങ്ങള്‍ വിറ്റഴിഞ്ഞത് 40.5 മില്യണ്‍ ഡോളറിന്‍റെതും.  വധൂവരന്‍മാരുടെ ചിത്രങ്ങളുള്ള കളറിങ് ബുക്ക്, ഹാരി, മേഗന്‍ പാവകള്‍ തുടങ്ങി കുട്ടികളെ ആകര്‍ഷിക്കുന്ന സമ്മാനങ്ങള്‍ കൊണ്ട കടകള്‍ നിറഞ്ഞു.  

വീട്ടമ്മമാര്‍ക്ക് അടുക്കളയിലണിയാന്‍ ഹാരിമേഗന്‍ ഏപ്രണുകള്‍, ഷോപ്പിഹ് ബാഗുകള്‍, ടീ ടവലുകള്‍.  മേഗന്‍ ടീ ഷര്‍ട്ടുകളും ഹാരി എയര്‍ഫ്രെഷ്നറുകളുടെ വരെയെത്തി വിപണിയില്‍. വധുവിന്‍റെ നാടായ അമേരിക്കയ്ക്കും നേട്ടമായി ഹാരി മേഗന്‍ വിവാഹം. വിവാഹച്ചടങ്ങളുകളുടെ തല്‍സമയ സംപ്രേഷണം ബിഗ് സ്ക്രീനില്‍ കാണിച്ച തിയറ്ററുകാരുടെ തന്ത്രം ലക്ഷ്യം കണ്ടു. 2011ല്‍ നടന്ന വില്യം കേറ്റ് വിവാഹവും വിപണിക്ക് മികച്ച നേട്ടം സമ്മാനിച്ചിരുന്നു. 

MORE IN BUSINESS
SHOW MORE