കാത്തിരിപ്പിന് വിരാമമിട്ട് വണ്‍ പ്ളസ് സിക്സ് വിപണിയിൽ

oneplus-6-phone-t
SHARE

വണ്‍ പ്ളസ് സിക്സിനുള്ള കാത്തിരിപ്പിന് വിരാമമായി. ലണ്ടനുപുറമെ ഇന്ത്യയിലും ചൈനയിലും ഫോണ്‍ വിപണിയിലേക്ക്. 40,000 രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്. 

ലണ്ടനില്‍ നടന്ന ചടങ്ങില്‍ കമ്പനി മേധാവി കാള്‍ പെയ് ആണ് വണ്‍ പ്ളസ് 6 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മോഡലാണ് അവതരിപ്പിച്ചത്. ഐ ഫോണ്‍ ടെന്നിനോട് ഏറെ സാമ്യമുള്ള ഡിസൈനാണ്  വണ്‍ പ്ളസ് 6ന്‍റേത്. 6 ജിബി, 64 ജിബി റാം, 8ജിബി, 128 ജിബി റാം, 8ജിബി, 256 ജിബി റാം എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലാണ് ഫോണ്‍ വിപണിയിലെത്തുക. 

6.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളെയുള്ള ഫോണിന്‍റെ ആസ്പക്ട് റേഷ്യോ 19:9 ആണ്. പതിവില്‍ നിന്ന് വിപരീതമായി പൂര്‍ണമായും ഗോറില്ലാ ഗ്ളാസ് അഞ്ചിന്‍രെ സുരക്ഷയുള്ള ഗ്ളാസിലാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. മിറര്‍ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ളാക്ക്, സില്‍ക് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.  

1.7 അപ്പേര്‍ച്ചറിലുള്ള പതിനാറ് മെഗാപിക്സലിന്‍റയും ഇരുപത് മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറകളാണ് ഫോണിലുള്ളത്. ഫിംഗര്‍ പ്രിന്‍ര് സ്കാനര്‍ ഫോണിന്‍രെ പിന്നിലാണ് സ്ഥാപിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിങ് സോഫ്റ്റ്്വെയര്‍. 40,000 രൂപ മുതലാണ് ഇന്ത്യയില്‍ ഫോണിന്‍റെ വില. ആമസോണിലും കമ്പനിയുടെ പോപ്പ് അപ്പ് സ്റ്റോറുകളിലൂടെയുമാണ് ഫോണ്‍ വിപണിയിലെത്തുക. 

MORE IN BUSINESS
SHOW MORE