ആര്‍ബിഐയുടെ തിരുത്തല്‍ നടപടിക്ക് വിധേയമായി ചില പൊതുമേഖലാ ബാങ്കുകള്‍

rbi-action-t
SHARE

ദേന ബാങ്കിനുപിന്നാലെ മറ്റ് ചില പൊതുമേഖലാ ബാങ്കുകള്‍ കൂടി റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടിക്ക് വിധേയമായേക്കും. നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നതും ആസ്തി മൂല്യം ഇടിയുന്നതും മൂലമാണിത്. കിട്ടാക്കടം ക്രമാതീതമായതിനെത്തുടര്‍ന്ന് ഇനി മുതല്‍ പുതിയ വായ്പയൊന്നും നല്‍കരുതെന്ന്  ദേനാബാങ്കിനോട് ആര്‍ബിഐ ഇന്നലെ നിര്‍ദേശിച്ചിരുന്നു.  

ഇതിനോടകം തന്നെ 11 പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍  നടപടികള്‍ക്ക് വിധേയരായിക്കഴിഞ്ഞു. നാലാം പാദ ഫലങ്ങള്‍ പുറത്തുവരുന്നോടെ മറ്റു ചീല ബാങ്കുകള്‍ക്കുക്കൂടി പിടിവീഴും. കഴിഞ്ഞ ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ നിബന്ധനകളാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നത്. പ്രകടനം മോശമാകുന്ന ബാങ്കിനെ മറ്റു ബാങ്കുകളില്‍ ലയിപ്പിക്കുകയോ, ഘടന മാറ്റുകയോ അല്ലെങ്കില്‍ പൂട്ടുകയോ ചെയ്യണമെന്നാണ് നിബന്ധന. ബാങ്കിന്റെ മൂലധനം, നിഷ്ക്രിയ ആസ്തി, ആസ്തിയിന്മേലുള്ള വരുമാനം, പ്രവര്‍ത്തന ലാഭം തുടങ്ങിയവ കണക്കിലെടുത്താണ് പ്രകടനം വിലയിരുത്തുന്നത്. അതിനിടെ പ്രകടനം മോശമായ 11 പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം  ധനമന്ത്രാലയം ഈ മാസം 17ന് വിളിച്ചിട്ടുണ്ട്. അലഹബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് ഈ 11 ബാങ്കുകള്‍. ബജറ്റില്‍ പ്രഖ്യാപിച്ച എണ്‍പത്തിയെണ്ണായിരം കോടി രൂപയുടെ മൂലധന സഹായ പദ്ധതിയില്‍ അന്‍പത്തിരണ്ടായിരം കോടി രൂപയും ഈ ബാങ്കുകള്‍ക്കാണ് ലഭിക്കുക. 

MORE IN BUSINESS
SHOW MORE