അവസാനപാദത്തില്‍ മികച്ച ലാഭവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

south-indianbank-t
SHARE

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ മികച്ച ലാഭവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ബാങ്കിന്റെ ലാഭം 51.03 ശതമാനം ഉയര്‍ന്ന് 114.10 കോടിയായി. ഒാഹരി ഉടമകള്‍ക്ക് 40 ശതമാനം വീതം ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചു. 

മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് കാഴ്ചവച്ചത്. പ്രവര്‍ത്തനലാഭം 1215 കോടിയില്‍ നിന്ന് 1481 കോടിയായി ഉയര്‍ന്നു. 21.92 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ ലാഭം 114.10 കോടിയാണ്. തൊട്ടുമുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 51.03 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് തരണം ചെയ്യാന്‍ സാധിച്ചതാണ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായിച്ചതെന്ന് എസ്.ഐ.ബി എംഡി വി.ജി മാത്യു പറഞ്ഞു.

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ ആകെ ബിസിനസ് 14,176 കോടിയില്‍ നിന്ന് ഉയര്‍ന്ന് 1,27,139 കോടിയായി. കാര്‍ഷിക , ചെറുകിട വ്യാപാര മേഖലകള്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതിലും വര്‍ധനയുണ്ട്.  കാര്‍ഷിക മേഖലയ്ക്കുള് വായ്പകളില്‍ 19.39 ശതമാനമാണ് വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ 13എടിഎമ്മുകളും അധികമായി തുറന്നു.  നിലവില്‍ 854 ബ്രാഞ്ചുകളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളത്. 

MORE IN BUSINESS
SHOW MORE