പ്രതിരോധ, വ്യോമയാന രംഗത്ത് മുന്നേറ്റവുമായി കിറ്റ്കോ

kitco-achievement-t
SHARE

സാങ്കേതിക കൺസൽട്ടൻസി സ്ഥാപനമായ കിറ്റ്കോയ്ക്ക്  പ്രതിരോധ, വ്യോമയാന രംഗത്ത് മുന്നേറ്റം. പൊതു മേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് എന്നിവയുടെ വൻകിട പദ്ധതികളുടെ കരാര്‍ കിറ്റ്കോ നേടി. പ്രമുഖ കണ്‍സള്‍ട്ടന്‍സികളെ പിന്തള്ളിയാണ് കിറ്റ്കോ ഈ നേട്ടം കൈവരിച്ചത്. 

ഭെല്ലിന്റെ അത്യാധുനിക റഡാർ-ആയുധ നിർമാണ കേന്ദ്രത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാറാണ് കിറ്റ്കോ നേടിയെടുത്തത്. 195 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തിന്‍റെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികളുടെ കാൻസൽട്ട്ൻസിയും കരാറിൽപ്പെടും.  ആയുധ സംവിധാന സംയോജനം, ബീക്കൻ, അനുബന്ധ റഡാർ സംവിധാനങ്ങൾ എന്നിവയാണ് നടപ്പാക്കുന്നത്. 478 കോടി രൂപയുടെ രണ്ടാം ഘട്ടത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതും കിറ്റ്കോ തന്നെ. 'ഇന്ത്യയിൽ നിർമിക്കുക' എന്ന നയം പ്രകാരമാണ് ഭെൽ പദ്ധതി നടപ്പാക്കുന്നത്. 

രണ്ടിൽ അധികം ഘട്ടങ്ങളിലായി 919 ഏക്കറിൽ ആന്ധ്രയിലെ അനന്തപുരം ജില്ലയിലെ പാലാസമുദ്രത്തിലാണ് ഫാക്‌ടറി നിർമ്മിക്കുന്നത്.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ റഡാർ സാമഗ്രികൾ, ആയുധങ്ങൾ എന്നിവയുടെ ഇറക്കുമതി കുറച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത യുദ്ധ സംവിധാനങ്ങൾ സജ്ജ്‌മാക്കുകയാണ് ലക്ഷ്യം. എച് എ എൽ സ്വന്തമായി വിമാന എൻജിൻ നിര്‍മിക്കാനായി എയ്റോ എൻജിൻ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന്റെ കരാറാണ് കിറ്റ്ക്കോയ്ക്ക് ലഭിച്ചതില്‍ മറ്റൊന്ന്. ഇറക്കുമതി ചെയ്യുന്ന റോൾസ് റോയ്സ്, ജി ഇ എൻജിനു പകരം ഇൻഡ്യൻ നിർമ്മിത എൻജിൻ ഉപയോഗിക്കാനാണ് പദ്ധതി. പുതിയ എൻജിൻ നിർമാണ കേന്ദ്രത്തിൽ എൻജിന്റെ വിവിധ ഘടകങ്ങൾ, പ്രോട്ടോടൈപ്പ് നിർമാണം, പരീക്ഷണ കേന്ദ്രം, ഭരണ, രൂപകല്പന വിഭാഗം എന്നിവയാണ് 140 കോടി രൂപ ചിലവിൽ നിർമിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 

MORE IN BUSINESS
SHOW MORE