വാട്സ്ആപ്പ് തലപ്പത്തെക്ക് ഇന്ത്യക്കാരനായ നീരജ് അറോറ

neeraj-arora-t
SHARE

ഇന്ത്യക്കാരനായ നീരജ് അറോറ വാട്സ്ആപ്പിന്റെ തലപ്പത്തെത്തിയേക്കും. സിഇഒ ജാന്‍ കൂം രാജിവച്ച ഒഴിവിലേക്കാണ് അറോറയുടെ പേര് പരിഗണിക്കുന്നത്. നിലവില്‍ വാട്സ്ആപ്പിന്റെ ബിസിനസ് എക്സിക്യൂട്ടീവാണ് നീരജ് അറോറ.  

ഫെയ്സ്ബുക്ക് വാട്സാപ്പിനെ സ്വന്തമാക്കുന്നതിനുംമുന്‍പ് 2011ലാണ് നീരജ് അറോറ വാട്സാപ്പില്‍ ചേരുന്നത്. അതിനുംമുന്‍പ് ഗൂഗിളില്‍ കോര്‍പറേറ്റ് ഡെവലപ്മെന്റ് മാനേജരായിരുന്നു. ക്ലൗഡ് സൊല്യൂഷന്‍സ് കമ്പനിയായ അക്സിലിയോണില്‍, രണ്ടായിരത്തിലാണ് അറോറ ജോലി ആരംഭിക്കുന്നത്. കമ്പനിയുടെ ആദ്യകാല എന്‍ജിനീയര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് ടൈംസ് ഇന്‍റര്‍നെറ്റ് ലിമിറ്റഡില്‍ ചേര്‍ന്നു. 2007ല്‍ ഗൂഗിളിന്റെ ആഗോള നിക്ഷേപ വിഭാഗത്തിന്റെ ചുമതലക്കാരനായി. നിരവധി കമ്പനികളെ ഗൂഗിള്‍ ഏറ്റെടുക്കുന്നതിന് ചുക്കാന‍് പിടിച്ചത് അദ്ദേഹമായിരുന്നു. പിന്നീടാണ് വാട്സാപ്പിലേക്കെത്തുന്നത്. വാട്സാപ്പില്‍ നാലാമനാണ് അദ്ദേഹമിപ്പോള്‍. ഐഐടി, ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആഗോള ടെക്നോളജി ഭീമന്മാരുടെ തലപ്പത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാകും നീരജ് അറോറ. മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, അഡോബിന്റെ ശാന്തനു നാരായന്‍ എന്നിവരാണ് ഇന്ത്യയില്‍ വേരുകളുള്ള, ആഗോള ടെക്നോളജി കമ്പനി സിഇഒമാര്‍.  

MORE IN BUSINESS
SHOW MORE