ഗിഫ്റ്റ് കാര്‍ഡ് വിപണന സാധ്യതകള്‍ വിലയിരുത്തി ക്വിക്ക്സില്‍വര്‍ ഗിഫ്റ്റ് കാര്‍ഡ് കോണ്‍ക്ലേവ്

quick-silver--t
SHARE

ഗിഫ്റ്റ് കാര്‍ഡുകളുടെ വിപണനരംഗത്തെ പുത്തന്‍ സാധ്യതകള്‍ വിലയിരുത്തി ക്വിക്ക്സില്‍വര്‍ ഗിഫ്റ്റ് കാര്‍ഡ് കോണ്‍ക്ലേവ്. ബെഗളൂരുവില്‍ നടന്ന കോണ്‍ക്ലേവില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള നിരവധി സേവനദാതാക്കളും ഉപഭോക്താക്കളും പങ്കെടുത്തു. ഇന്ത്യയിലെ പ്രമുഖ ഗിഫ്റ്റ് കാര്‍ഡ് സേവനദാതാക്കോളായ ക്വിക്ക് സില്‍വര്‍ സൊല്യൂഷന്‍സാണ് കോണ്‍ക്ലേവ് ഒരുക്കിയത്.  

ഗിഫ്റ്റ് കാര്‍ഡ് വിപണിക്ക് ഇന്ത്യയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നാണ് കോണ്‍ക്ലേവിലെ വിലയിരുത്തല്‍. നൂറ്റിയന്‍പതിലേറെ ബ്രന്‍ഡുകളും ഉപഭോക്താക്കളും പങ്കെടുത്ത സമ്മേളനത്തില്‍, വിപണിയിലെ സാധ്യതകളും നൂതന സാങ്കേതിക വിദ്യകള്‍ തുറന്നുവയ്ക്കുന്ന അവസരങ്ങളും ചര്‍ച്ചയായി. 

ഒാഫ്‌ലൈന്‍ ഗിഫ്റ്റ് കാര്‍ഡുകളാണ് കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നതെങ്കിലും  ഒണ്‍ലൈന്‍ കാര്‍ഡുകള്‍ക്കും ആവശ്യക്കാരേറി വരുന്നുണ്ടെന്നും കോണ്‍ക്ലേവ് വിലയിരുത്തി. നോട്ടു നിരോധനം ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡ് വിപണിയില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും ക്വിക്ക് സില്‍വര്‍ സ്ഥാപക ഡയറക്ടര്‍ ടി.പി പ്രതാപ് അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ വിപണിയുടെ വളര്‍ച്ചയോടെ ഇന്ത്യയില്‍ ഗിഫ്റ്റ് കാര്‍ഡ് വിപണിയും വന്‍കുതിപ്പിന് ഒരുങ്ങുകയാണ്. 

MORE IN BUSINESS
SHOW MORE