ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുന്നു

oilprice
SHARE

എണ്ണവില കുറയുന്നു. ബ്രെന്‍റ് ക്രൂഡോയിലിന് ഒരു ശതമാനത്തോളമാണ് ഇന്ന് വില കുറഞ്ഞത്. സിറിയന്‍ പ്രശ്നത്തെത്തുടര്‍ന്ന് എണ്ണവിപണികള്‍ കരുതലോടെ വ്യാപാരം നടത്തിയതാണ് വിലയിടിവിന് കാരണമായത്. അമേരിക്ക എണ്ണയുല്‍പാദനം കൂട്ടാന്‍ സാധ്യതയാരായുന്നതും വില കുറയാന്‍ സഹായകമായി. 

ബ്രെന്റ് ക്രൂഡോയിലിന് 71 സെന്റ് കുറഞ്ഞ് 71.87 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. അമേരിക്ക, ബ്രിട്ടന്‍, ഫാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയയ്ക്കെതിരെ നടപടി കൈക്കൊണ്ടതിനെത്തുടര്‍ന്ന് കരുതലോടെയാണ് ഏഷന്‍ മാര്‍ക്കറ്റുകളില്‍ വ്യാപാരം തുടങ്ങിയതെന്ന് ട്രേഡര്‍മാര്‍ പറഞ്ഞു. എണ്ണയുല്‍പാദനം കൂട്ടുന്നതിനായി അമേരിക്ക ഖനനത്തോത് ഉയര്‍ത്തിയതും വിലയിടിവിന് കാരണമായി. അധികമായി ഏഴ് കിണറുകളിലാണ് അമേരിക്ക ഡ്രില്ലിങ് നടത്തുന്നത്. ഇതോടെ മൂന്നുകൊല്ലം മുന്‍പത്തെ നിലയിലേക്ക് അമേരിിക്കയുടെ എണ്ണയുല്‍പാദനം കൂടി. അതേസമയം, ഇന്ന് വില കുറഞ്ഞെങ്കിലും ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് വളരെ കൂടുതലാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില. സിറിയ സുപ്രധാനമായ എണ്ണയുല്‍പാദന രാജ്യമല്ല. എന്നാല്‍ സിറിയ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ് ആണ് ലോകത്തെ പ്രമുഖ എണ്ണയുല്‍പാദന േകന്ദ്രം. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങളെ വിപണി കരുതലോടെയാണ് വീക്ഷിക്കുന്നത്. 

MORE IN BUSINESS
SHOW MORE