4 ജിയെവെല്ലും ഇൗ പ്രീ 5ജി, അഞ്ചിരട്ടി വേഗമുള്ള പുത്തൻ നെറ്റ് വർക്കുമായി ജിയോ

reliance-jio-mimo
SHARE

റിലയൻസ് ജിയോ സംവിധാനം മൊബൈൽ ഇന്റർനെറ്റ്  ഉപഭോക്താക്കാൾക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ റിലയൻസ് ജിയോ 5ജി നെറ്റ്‌വർക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റൊരു അതിവേഗ നെറ്റ്‌വർക്ക് സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് റിലയൻ ജിയോ.  പ്രി–5ജി എന്നറിയപ്പെടുന്ന മിമോ(Multiple-Input Multiple-Output) ടെക്നോളജിയാണ് ഐപിഎൽ വേദികളിൽ അവതരിപ്പിച്ചിരിക്കുന്നത്.

2020 അവസാനത്തോടെ ടെലികോം കമ്പനികളെല്ലാം മിമോയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ജിയോയ്ക്ക് പുറമെ എയർടെൽ, വോഡഫോൺ ഇന്ത്യ, ഐഡിയ സെല്ലുലാർ എന്നീ കമ്പനികളും മിമോ ടെക്നോളജി നടപ്പിലാക്കാൻ പോകുകയാണ്. എയർടെൽ ഇപ്പോൾ തന്നെ ഇൗ ടെക്നോളജി മുംബൈയിൽ പരീക്ഷിക്കുന്നുണ്ട്. . 5ജി വരുന്നതിനു തൊട്ടു മുൻപെയുള്ള അതിവേഗ നെറ്റ്‌വർക്കാണ് മിമോ. 

ഒന്നിൽ കൂടുതൽ ട്രാന്‍സ്മിറ്ററുകള്‍ വഴി കൂടുതല്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയാണ് മൾട്ടിപ്പിൾ മൾട്ടി ഇൻപുട്ട് മൾട്ടിപ്പിൾ ഔട്ട്പുട്ട് (മിമോ). മിമോയുടെ നിലവിലുള്ള ‌നെറ്റ്‌വർക്ക് സിഗ്നല്‍ ശേഷി 30MHz നേക്കാൾ അഞ്ചിരിട്ടി ശേഷിയുണ്ട്. അതായത് നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാൾ അഞ്ചു മുതല്‍ ഏഴ് ഇരട്ടിയോളം അധിക വേഗത്തിലാണ് മിമോ ടെക്നോളജി വഴി ഡാറ്റാ കൈമാറ്റം ചെയ്യപ്പെടുന്നത്.

MORE IN BUSINESS
SHOW MORE