വിൽപ്പനയിൽ ഒന്നാമനായി മാരുതി സ്വിഫ്റ്റ് ഡിസയർ

swift-dzire
SHARE

കാര്‍ വില്‍പനയില്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ ഒന്നാമത്. മുന്‍ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് വില്‍പനയില്‍ 26 ശതമാനം വളര്‍ച്ചയാണ് ഡിസയര്‍ കൈവരിച്ചത്. മാരുതിയുടെ തന്നെ ഓള്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. 

രാജ്യത്തെ കാര്‍ വില്‍പനയില്‍ മാരുതി തന്നെ ഒന്നാമന്‍. ഫെബ്രുവരി മാസത്തില്‍ മാത്രം ഇരുപതിനായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്ന് ഡിസയര്‍ കാറുകളാണ് രാജ്യത്ത് വിറ്റുപോയത്. 2017 ഫെബ്രുവരിയില്‍ പതിനാറായിരത്തി അറുനൂറ്റി പതിമൂന്ന് യൂണിറ്റുകളായിരുന്നു വിറ്റത്. 26 ശതമാനം വളര്‍ച്ച. വില്‍പനയില്‍ രണ്ടാമതെത്തിയ ഓള്‍ട്ടോയാകട്ടെ പത്തൊന്‍പതിനായിരത്തി എഴുനൂറ്റി അറുപത് യൂണിറ്റുകള്‍ വിറ്റുപോയി. പക്ഷെ വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം മാത്രം. പുത്തന്‍ ലുക്കിലെത്തിയ സ്വിഫ്റ്റാണ് വില്‍പനയില്‍ മൂന്നാമത്. പതിനേഴായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിയൊന്ന് സ്വിഫ്റ്റ് കാറുകളാണ് ഫെബ്രുവരിയിലെ വില്‍പന. എന്നാല്‍ രണ്ടുമാസത്തിനിടെ ഒരുലക്ഷം സ്വിഫ്റ്റ് കാറുകളാണ് ബുക്കുചെയ്യപ്പെട്ടത്. 

\മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയും വില്‍പനയില്‍ ഒട്ടും പിന്നിലല്ല. പതിനയ്യായിരത്തി എണ്ണൂറ്റിയേഴ് യൂണിറ്റുകള്‍ വിറ്റുപോയി. വിപണിയിലിറക്കി മൂന്നുവര്‍ഷമായിട്ടും ഇപ്പോഴും ബുക്കിങ്ങുള്ള കാര്‍ ബലേനോ തന്നെ. ബുക്കുചെയ്ത് ഒരുമാസമെങ്കിലും കാത്തിരുന്നാലേ ബലേനോ ലഭിക്കൂ. ഹ്യൂണ്ടായുടെ ക്രെറ്റ, ഐ ട്വന്റി, ഗ്രാന്‍ഡ് ഐ ടെണ്‍ എന്നിവയും ഏറ്റവും വില്‍പനയുള്ള പത്തുകാറുകളില്‍ ഇടംപിടിച്ചു. ബൊലേറോയിലൂടെ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും വില്‍പനയില്‍  ആദ്യ പത്തില്‍ ഇടംപിടിച്ചു. 

MORE IN BUSINESS
SHOW MORE