ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍ മികവ് തെളിയിച്ച അഞ്ച് പ്രമുഖ വനിതകള്‍

5-women-t
SHARE

രാജ്യത്തെ ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍ മികവ് തെളിയിച്ച അഞ്ച് പ്രമുഖ വനിതകളെ പരിചയപ്പെടാം. 

അരുന്ധതി ഭട്ടാചാര്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി കഴിഞ്ഞ വര്‍ഷം വിരമിച്ചു. എസ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത.  മറ്റു സ്റ്റേറ്റ് ബാങ്കുകളുമായുള്ള ലയനത്തിന് ചുക്കാന്‍ പിടിക്കുകവഴി ലോകത്തെ അന്‍പത് മികച്ച ബാങ്കുകളിലൊന്നായി എസ്ബിഐയെ മാറ്റിയെടുത്തു. 2016ല്‍ ലോകത്തെ ശക്തരായ വനിതകളില്‍ ഇരുപത്തിയഞ്ചാമതായി ഫോബ്സ് പട്ടികയിലിടംപിടിച്ചു

ചന്ദ കൊച്ചാര്‍

സ്വകാര്യ മേഖലയിലെ പ്രമുഖരായ ഐസിഐസിഐ ബാങ്കിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമാണ്. 1984ല്‍ മാനേജ്മെന്റ് ട്രെയിനിയായി ബാങ്കില്‍ ചേര്‍ന്നശേഷം 2009ല്‍ സിഇഒ ആയി. ഐസിഐസിഐ ബാങ്കിിനെ ഇപ്പോഴത്തെ നിലയിലേക്കെത്തിക്കുന്നതല്‍ മുഖ്യ പങ്കുവഹിച്ചു. ലോകത്തെ നൂറ് ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിലിടംപിടിച്ചു. 

ശിഖ ശര്‍മ

2009 മുതല്‍ ആക്സിസ് ബാങ്കിന്റെ സിഇഒയും മാനേജിങ് ഡിറക്ടറുമാണ്. മുന്‍പ് ഐസിഐസിഐ പ്രുഡെന്‍ഷ്യലിന്റെ എംഡിയും സിഇഒയുമായിരുന്നു. ഐസിഐസിഐ സെക്യൂരിറ്റീസും ജെപി മോര്‍ഗനുമായുള്ള സംയുക്ത സംരംഭത്തിന് ചുക്കാന‍് പിടിച്ചു. ഏഷ്യയിലെ ശക്തരായ 50 ബിസിനസ് വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ചു. 

സരിന്‍ ദാരുവാല

2016 മുതല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഇന്ത്യന്‍ ഫ്രാഞ്ചൈസിയുടെ സിഇഒ. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത. 

മുന്‍പ് ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹോള്‍സെയില്‍ ബാങ്കിങിന്രെ പ്രസിഡന്റുമായിരുന്നു. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ബിസിനസിലെ ശക്തരായ 25 വനിതകളുടെ പട്ടികയില്‍ ഇടംനേടി

കക്കു നഹാതെ

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ ഇന്ത്യ മേധാവി. രാജ്യത്തെ കോര്‍പറേറ്റ് ഫിനാന്‍സ് മേഖലയില്‍ ബാങ്ക് ഓഫ് അമേരിക്ക ശക്തമായ സാന്നിധ്യമാകുന്നത് നഹാതെയുടെ മേധാവിത്വത്തിലാണ്. 2009 ല്‍ ജെപി മോര്‍ഗന്‍റെ ഇന്ത്യ വൈസ് പ്രസിഡന്റായി ചുവടുമാറ്റി നഹാതെ 2010ല്‍ ബാങ്ക് ഓഫ് അമേരിക്ക, മെറില്‍ ലിഞ്ചിനെ ഏറ്റെടുത്ത ശേഷമാണ് ഇന്ത്യന്‍ മേധാവിയായി ചുതമലയേല്‍ക്കുന്നത്.

MORE IN BUSINESS
SHOW MORE