വിന്റേജ് വാഹനങ്ങളുടെ ശേഖരമൊരുക്കി കൊച്ചി വിന്‍റേജ് ക്ലബ്

wintage-vehicles
SHARE

രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ട്രയംഫ് കാര്‍ മുതല്‍ അരനൂറ്റാണ്ടിന് മുമ്പ്  പുറത്തിറങ്ങിയ വെസ്പ വരെ അടങ്ങുന്ന വിന്റേജ് വാഹനങ്ങളുടെ ശേഖരമൊരുക്കി കൊച്ചി വിന്‍റേജ് ക്ലബ്. മലയാള  മനോരമ ഒാട്ടോ വേള്‍ഡ് എക്സ്പോയുടെ ഭാഗമായാണ് വിന്റേജ് വാഹനങ്ങളുടെ പ്രദര്‍ശനം 

ചരിത്രത്തിലൂടെ യാത്രപോയവരെ കണ്ട് നടക്കാനൊരു വേദി. മലയാള  മനോരമ ഒാട്ടോ വേള്‍ഡ് എക്സ്പോയുടെ ഭാഗമായി ഒരുക്കിയ വിന്‍റേജ് വാഹനങ്ങളുടെ സ്റ്റാള്‍ കാഴ്ചക്കാരെ കഴിഞ്ഞുപോയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. 1932ല്‍ നിര്‍മിച്ച ഒാസ്റ്റിന്‍ കാറാണ് എക്സ്പോയിലെ കാരണവര്‍. മെര്‍സീഡസ് ബെന്‍സിന്റെ W 115 സീരീസാണ് മറ്റൊരാകര്‍ഷണം. കൊച്ചിന്‍ വിന്റേജ് ക്ലബിലെ അംഗങ്ങളുടെ വാഹനങ്ങളാണിതെല്ലാം. 

മിക്ക വാഹനങ്ങളും വിദേശനിര്‍മിതമാണ്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റിസ്റ്റോര്‍ ചെയ്ത വാഹനങ്ങളായതിനാല്‍ എല്ലാം ഇപ്പോഴും റോഡിലൂടെ പായും. കാറുകള്‍ക്ക് പുറമെ ഇരുചക്രവാഹനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 69ല്‍ പുറത്തിറങ്ങിയ സുവേഗയും  81ല്‍ പുറത്തിങ്ങിയ യെസ്ദി കോള്‍ട്ടുമാണ് ടൂ വീലറുകളിലെ താരങ്ങള്‍. 

MORE IN BUSINESS
SHOW MORE