ടിവിഎസിന്റെ പുതിയ സ്കൂട്ടർ വിപണിയിൽ

tvs-ntorq
SHARE

ഫോണ്‍കോള്‍ വരുന്നത് അറിയാനുള്ള സാങ്കേതിക വിദ്യയുമായി ടിവിഎസിന്‍റെ പുതിയ സ്കൂട്ടര്‍. രാജ്യത്തെ ആദ്യത്തെ കണക്ടഡ് സ്കൂട്ടര്‍ എന്ന വിശേഷണത്തോടെ ടിവിഎസ് എന്‍ടോര്‍ക്ക് 125 കൊച്ചിയില്‍ പുറത്തിറക്കി. ടിവിഎസ് സ്മാര്‍ട് എക്സൊണെറ്റ് എന്ന സാങ്കേതിക വിദ്യ ടിവിഎസ് എന്‍ടോര്‍ക്കിനെ കണക്ടഡ് സ്കൂട്ടറാക്കുന്നുവെന്നാണ് ടിവിഎസിന്‍റെ അവകാശവാദം.

ഫോണ്‍കോള്‍ വരുന്നതും ഫോണിലേക്ക് മെസേജ് എത്തുന്നതും സ്കൂട്ടറിന്‍റെ  ഡിജിറ്റല്‍ സ്ക്രീനില്‍ അറിയാനാകും. എന്‍ജിന്‍ ഓയില്‍ ടെംപറേച്ചറും നാവിഗേഷനും സ്ക്രീനില്‍ എത്തും. കൂടിയ വേഗതയും ഇതില്‍ റെക്കോര്‍‍ഡ് ചെയ്യാനാകും.  സിഗ്നേച്ചര്‍ ടെയ്ല്‍, എല്‍ഇഡി സ്പോട്ടി സ്റ്റബ് മഫ്ളര്‍, അഗ്രസീവ് ഹെഡ് ലാംപ് ക്ലസ്റ്റര്‍ തുടങ്ങിയവും പുതിയ വാഹനത്തിന്‍റെ പ്രത്യേകതയാണ്. എക്സ് ഷോറൂം വില 62, 350 രൂപയാണ്. 

MORE IN BUSINESS
SHOW MORE