യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസിന്റെ പുതിയ സ്കൂട്ടര്‍

tvs-entork-t
SHARE

യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ സ്കൂട്ടര്‍ പുറത്തിറക്കി. ബ്ലൂടൂത്ത് കണക്ടിവിറ്റിയടക്കമുള്ള ഫീച്ചറുകളുമായാണ് 125 സിസി ശ്രേണിയിലെ ടി.വിഎസിന്‍റെ ആദ്യ വാഹനമായ എന്‍ടോര്‍ക് വിപണിയിലെത്തിയത്. റേസിങ് ടെക്നോളജിയാണ് മറ്റൊരു പ്രത്യേകത.

മേന്‍മകള്‍ ഏറയുണ്ട് ടിവിഎസിന്‍റെ എന്‍ടോര്‍ക് 125ന്. മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ചേരുവകളെല്ലാം ചേര്‍ത്താണ് പുതിയ വാഹനം ടിവിഎസ് പുറത്തിറക്കിയത്. ത്രീ വാള്‍വ് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് അറുപത് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍  കേവലം ഒമ്പത് സെക്കന്‍റ് മതിയെന്നാണ് കമ്പനി പറയുന്നത്.. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലുള്ള സ്പീഡോ മീറ്റര്‍, വലുപ്പമുള്ള ട്യൂബ് ലെസ് ടയര്‍, എന്‍ജിന്‍ ഓയില്‍ ടെംപറേച്ചര്‍ ഡിസ്പ്ലെ, ടെലസ്കോപിക് സസ്പെന്‍ഷന്‍,ഇരുവശത്തും ലോക്ക് ചെയ്യാവുന്ന ഹാന്‍ഡില്‍ ലോക്ക് തുടങ്ങി മുപ്പത് ഫീച്ചറുകളാണ് പുതിയ സ്കൂട്ടറില്‍ ടിവിഎസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാറുകളിലടക്കം കണ്ടുവരുന്ന യു.എസ്.ബി ചാര്‍ജര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ അസിസ്റ്റന്‍ഡ്, പാര്‍ക്കിങ് ലൊക്കേറ്റര്‍ , സെല്‍ഫോണ്‍ കണക്ടിവിറ്റി എന്നിവയടക്കം ഈ ഇരുചക്രവാഹനത്തിലുണ്ട്. മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാവുന്ന 125 ശ്രേണിയിലെ രാജ്യത്തെ ആദ്യ സ്കൂട്ടറാണ് എന്‍ടോര്‍ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

യെല്ലോ, ഗ്രീന്‍, റെഡ്, വൈറ്റ് എന്നീ നിറങ്ങളില്‍ സ്കൂട്ടര്‍ വിപണിയില്‍ ലഭിക്കും. 58750 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.