ആഗോള സംരംഭക ഉച്ചകോടിയിൽ താരമായി ഏഴാം ക്ലാസ് വിദ്യാര്‍ഥി

Thumb Image
SHARE

ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിലെ ശ്രദ്ധകേന്ദ്രമാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഹാമിഷ് ഫിന്‍ലേസന്‍. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനാണ് ഒാസ്ട്രേലിയക്കാരാനായ ഹാമിഷ്. 

്യു എസ് പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപും ലോകസുന്ദരി മാനുഷി ഛില്ലറും ഒക്കെ പങ്കെടുക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പക്ഷേ ശ്രദ്ധാകേന്ദ്രം ഹാമിഷ് ഫിന്‍ലേസനാണ്. വയസ് പതിമൂന്ന് മാത്രമാണെങ്കിലും ഫിന്‍ലേസന്റെ രണ്ടാം ഉച്ചകോടിയാണിത്. മൂണ്‍ഷോട്ട് ഇന്‍ഡസ്ട്രീസ് എന്നാണ് ഹാമിഷിന്റെ സ്റ്റാര്‍ട് അപ്പിന്റെ പേര്. ഇതിനോടകം ആറ് മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചെടുത്തു ഈ സംരംഭകന്‍. കടലില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനെതിരായ ആപ്പും സേവ് ടര്‍ട്ടില്‍സ് ആപ്പുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തമായി വിഡിയോ ഗെയിം വികസിപ്പിച്ചെടുക്കുകയാണ് ഫിന്‍ലേസന്റെ ലക്ഷ്യം. പത്താം വയസിലാണ് ഹാമിഷ് ആദ്യ ആപ്പ് രൂപീകരിച്ചത്. 54 രാജ്യങ്ങളില്‍ ഹാമിഷിന്റെ ആപ്പിന് ഉപഭോക്താക്കളുണ്ട്. രണ്ട് വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന ഉച്ചോകോടിയിലും ഹാമിഷ് ഫിന്‍ലേസണ്‍ പങ്കെടുത്തിരുന്നു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.