വോഡഫോൺ സർപ്രൈസ്; 38 രൂപയ്ക്ക് ഒരു മാസം നെറ്റും കോളും

vodafone
SHARE

എല്ലാ മാസവും ഓരോ പുത്തൻ ഓഫറുകളുമായി ജിയോയും ബിഎസ്എൻഎല്ലും ഒക്കെ ഞെട്ടിക്കുമ്പോൾ കുഞ്ഞു കുഞ്ഞു സർപ്രൈസുമായി കളം നിറയുകയാണ് വോഡഫോൺ ഇന്ത്യ. ഇതു വരെ ഇല്ലാത്ത നിരക്കിൽ സമഗ്ര വോയ്സ് ,ഡേറ്റ ലഭ്യമാക്കുന്ന ഛോട്ടാ ചാംപ്യൻ പായ്ക്കാണ് വോഡഫോണിന്റെ മുഖ്യആകർഷണം. വോഡഫോൺ ഛോട്ടാ ചാംപ്യൻ പായ്ക്കിലൂടെ പ്രീ പെയ്ഡ് വരിക്കാർക്ക് 38 രൂപയ്ക്ക് 100 ലോക്കൽ, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും. 

പുതുമ നൽകുന്നതും വരിക്കാർക്ക് കൂടുതൽ മൂല്യം നൽകുന്നതുമായ പായ്ക്കാണിതെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്‌ല പറഞ്ഞു. ഇത്രയും മിതമായ നിരക്കിൽ ഒരു മാസത്തേയ്ക്ക് കണക്റ്റഡായിരിക്കാനുളള ആദ്യത്തെ സംയോജിത പായ്ക്കാണിത്. അധിക നേട്ടമായാണ് 100 എംബി ഡേറ്റാ നൽകുന്നതെന്നും വോഡഫോണിന്റെ ഏറ്റവും മികച്ച നെറ്റ്‌വർക്കായ സൂപ്പർനെറ്റ് 4ജി എത്രയും പെട്ടെന്ന് എല്ലാവർക്കും ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.