ജനത്തിന്റെ നടുവൊടിച്ച് വീണ്ടും പാചകവാതകവിലക്കയറ്റം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള പത്തൊന്‍പത് കിലോഗ്രാം സിലിണ്ടറിന് 78 രൂപയും വര്‍ധിച്ചു. ഓരോമാസവും ഒടുവില്‍ ഇന്ധനവില പുനര്‍നിര്‍ണയിക്കുന്ന രീതിയനുസരിച്ചാണ് ഇന്നലെ അര്‍ധരാത്രി പാചകവാതകവില വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് കേരളത്തില്‍ കഴിഞ്ഞമാസം 586 രൂപ 50 പൈസയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി. 635 രൂപയാണ് പുതിയ വില. പതിനാലരക്കിലോ ഭാരമുള്ള സിലിണ്ടറിനാണ് ഈ നിരക്ക്. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനും ഇതേനിരക്കില്‍ വിലവര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടര്‍ ഒന്നിന് 77 രൂപ വര്‍ധിച്ചു. 1143 രൂപയാണ് കേരളത്തിലെ പുതിയ വില. കഴിഞ്ഞമാസം ഇത് 1066 രൂപയായിരുന്നു. നിരക്ക് വര്‍ധന സബ്സിഡിയിലും പ്രതിഫലിക്കുമെന്ന് കമ്പനികള്‍ അവകാശപ്പെട്ടു. 635 രൂപയുടെ സിലിണ്ടറിന് സബ്സിഡി ഇനത്തില്‍ 140 രൂപയോളം ലഭിക്കും.
Advertisement