E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:48 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഡിജിറ്റൽ ബാങ്കിങ് തട്ടിപ്പിൽനിന്നു സംരക്ഷണം; ചില മുൻകരുതലുകൾ ഉറപ്പാക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Online-Banking-Africa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയും ഇ– വോലറ്റുകൾ, യുപിഐ, ഭീം, ബിബിപിഎസ് തുടങ്ങി ഒട്ടേറെ പേയ്‌മെന്റ് സൗകര്യങ്ങളും ബാങ്കുകൾ ലഭ്യമാക്കിയതോടെ ഡിജിറ്റൽ ബാങ്കിങ് വളരെ ജനകീയമായിരിക്കുന്നു. ഫിഷിങ്, വിഷിങ്, മാൽവെയർ തുടങ്ങിയ സൈബർ സുരക്ഷാ പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടാണ് ഡിജിറ്റൽ ബാങ്കിങ് മുന്നേറുന്നത്. സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിങ്ങിനുവേണ്ടുന്ന ചില മുൻകരുതലുകൾ ഇതാ:

∙ സമ്മതമില്ലാതെ ആരും സിസ്റ്റത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിൽ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈലിലും പവർ ഓൺ / ആക്‌സസ് പാസ്‌വേഡ് ഉൾപ്പെടുത്തണം. അതോടൊപ്പം തന്നെ സ്‌ക്രീൻ സേവർ പാസ്‌വേഡും വേണം. 

∙ ബാങ്കിന്റെ സുരക്ഷിതമായ വെബ് സൈറ്റിലേക്ക് എപ്പോഴും നേരിട്ടു മാത്രം പ്രവേശിക്കുക. ഇ– മെയിൽ വഴിയോ മൂന്നാമതൊരു കക്ഷിയുടെ ലിങ്ക് വഴിയോ ഒരിക്കലും ബാങ്കിന്റെ സൈറ്റിലേക്കു പോകരുത്. ലോഗിൻ ചെയ്യുന്നതിനു മുൻപ് ഡൊമൈനിന്റെ പേരു കൃത്യമാണോ എന്നു പരിശോധിക്കുക. 

∙ ബാങ്ക് ഇടപാടു പൂർത്തിയാകുന്ന നിമിഷത്തിൽത്തന്നെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽനിന്നു ലോഗ്ഔട്ട് ചെയ്യുക. ലോഗ്ഓഫ് ചെയ്യാതെ ഒരിക്കലും വിൻഡോ ക്ലോസ് ചെയ്യരുത്. 

∙ റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ, സൈബർ കഫേകൾ തുടങ്ങിയിടങ്ങളിലെ സുരക്ഷിതമല്ലാത്ത വൈഫൈ ശൃംഖലകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. 

∙ ഹാക്കർമാർ, വൈറസ് ആക്രമണങ്ങൾ, മാൽവെയറുകൾ എന്നിവയിൽനിന്നു സംരക്ഷണം നേടുന്നതിനായി അംഗീകൃത സുരക്ഷാ പ്രോഗ്രാമുകൾ ഉപയോഗിക്കുക. സുരക്ഷാ പ്രോഗ്രാമുകളും ആന്റി വൈറസുകളും കൃത്യമായി പുതുക്കുക. 

∙ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും അനുയോജ്യമായ ഫയർവാൾ ലഭ്യമാക്കുക. 

∙ ഓപ്പറേറ്റിങ് സംവിധാനത്തിൽ ഫയൽ ആന്റ് പ്രിന്റിങ് ഷെയറിങ് കമാൻഡ് നിഷ്‌ക്രിയമാക്കുക. 

∙ കംപ്യൂട്ടറുകൾ ഉപയോഗത്തിലില്ലാത്തപ്പോൾ എപ്പോഴും ലോഗ് ഓഫ് ചെയ്യുക. 

ബാങ്കിങ് സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനോ (ആപ്) സമൂഹ മാധ്യമങ്ങളോ ഉപയോഗിക്കുമ്പോൾ അധിക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

∙ മൊബൈൽ ബാങ്കിങ് ലോഗിൻ, പാസ് വേഡ് എന്നിവ ഒരിക്കലും ഫോണിൽ സേവ് ചെയ്യരുത്. 

∙ ഫോൺ ശ്രദ്ധയില്ലാതെ എങ്ങുംവയ്ക്കരുത്. അതുപോലെ മൊബൈൽ ബാങ്കിങ് ആപ് ലോഗിൻ ചെയ്തു വയ്ക്കുകയും ചെയ്യരുത്.

∙ അനധികൃത മൊബൈൽ ബാങ്കിങ് ഉപയോഗം തടയാനായി ഫോൺ എപ്പോഴും ലോക്ക് ചെയ്തു സൂക്ഷിക്കുക.

∙ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ബാങ്കിനെ വിവരം അറിയിക്കുക.

∙ മൊബൈൽ ബാങ്കിങ് ആപ്പുകളുടെ പുതിയ പതിപ്പുകൾ ഇറങ്ങിയാൽ ഉടൻ നിലവിലുള്ളവ പുതുക്കുക.

∙ വിശ്വാസ്യയോഗ്യമല്ലാത്ത സ്രോതസുകളിൽനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

∙ ഉപയോഗം കഴിഞ്ഞാൽ ഉടൻ ബാങ്കിങ് ആപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്യുക.

∙ ബാങ്കിങ് ഇടപാടുകളിലും അക്കൗണ്ടിലെ ബാലൻസിലും എപ്പോഴും ശ്രദ്ധ ചെലുത്തുക.

ഉടന്‍ അറിയിക്കണം 

അക്കൗണ്ടിൽ എന്തെങ്കിലും അനധികൃത ഇടപാടുകൾ നടന്നതായി സംശയം തോന്നിയാൽ ഉടൻ അതു ബാങ്ക് അധികൃതരെ അറിയിക്കണം. ഇക്കാര്യം മൂന്നു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ അറിയിച്ചാൽ തങ്ങൾക്കു വന്നുചേരുന്ന ബാധ്യത ഒഴിവാക്കാനാവും. ഈ സമയപരിധി പാലിച്ചില്ലെങ്കില്‍ ബാധ്യത തലയിലാവുകയും ചെയ്യും. സാഹചര്യങ്ങളും ഏറ്റവും പുതിയ മാർഗനിർദേശങ്ങളും അനുസരിച്ചാവും ഇക്കാര്യത്തിൽ നടപടികൾ. പ്രത്യേക സന്ദർഭങ്ങളിൽ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാനുമാവും. 

(ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാൻഡേർഡ്‌സ് ബോർഡ് ഓഫ് ഇന്ത്യ സിഇഒ ആണു ലേഖകൻ)