ഓക്സിജന്‍ റിലീഫ് വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു

Boeing s Starliner spacecraft

നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു. ഓക്സിജന്‍ റിലീഫ് വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ്  ദൗത്യം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡ‍ി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം 8.04നായിരുന്നു സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. 

ഇന്ത്യന്‍ വംശജ സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമായിരുന്നു സ്റ്റാര്‍ലൈനറിലെ  ബഹിരാകാശ സഞ്ചാരികള്‍ . നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. 

NASA: Sunita Williams' new space mission on hold; Boeing calls off astronaut launch