രാഹുലിനെതിരെ ഗ്രാഫിക്സ് വിഡിയോ; നഡ്ഡ ഉള്‍പ്പെടെ ബിജെപി നേതാക്കൾക്കെതിരെ കേസ്

jp-nadda-01
SHARE

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സമൂഹ മാധ്യമ വിഭാഗം തലവന്‍ അമിത് മാളവ്യ, കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിനു കേസ്. ബി.ജെ.പി കര്‍ണാടക കമ്മിറ്റിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കുവച്ച ഗ്രാഫിക്സ് വിഡിയോക്കെതിരെ കോണ്‍ഗ്രസ്  നല്‍കിയ പരാതിയിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. കമ്മിഷന്‍  കേസെടുക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൗഗ്രൗണ്ട് പൊലീസാണു കേസെടുത്തത്. എസ്.ടി.എസ്.സി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുല്‍ഗാന്ധിയും മുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യുമെന്നു പറയുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഈ പോസ്റ്റ് നദ്ദയും അമിത് മാളവ്യയുമടക്കം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അമിത് മാളവ്യ ഒന്നാം പ്രതിയും നഡ്ഡ രണ്ടാം പ്രതിയുമാണ് എഫ്.ഐ ആറില്‍.ജനപ്രാതിനിത്യ നിയമം.

ബിജെപി നേതാക്കളുമായി ബന്ധമുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വിദ്വേഷം പടര്‍ത്തുന്നതായി കോണ്‍ഗ്രസ്. നടപടിയാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാക്കള്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ഉള്ളടക്കമാണ് സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിഡിയോകള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവെന്നും നേതാക്കള്‍ പറഞ്ഞു. പവന്‍ ഖേര, സുപ്രീയ ശ്രീനാറ്റെ എന്നിവരാണ് പരാതി നല്‍കാനെത്തിയത്.

Case BJP leaders in Karnataka

MORE IN BREAKING NEWS
SHOW MORE