ശോഭാ സുരേന്ദ്രന്‍റെ പരാതി: ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും

tg-nandakumar-4
SHARE

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാൾ ടി.ജി.നന്ദകുമാറിനെ ആലപ്പുഴ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് പൊലീസ് നോട്ടീസ് നൽകി. ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ്  നടപടി. 

വാർത്ത സമ്മേളനങ്ങളിൽ ടി.ജി നന്ദകുമാർ നടത്തിയ 'വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കൽ എന്നിവയ്ക്കെതിരെയാണ് ശോഭ സുരേന്ദ്രന്‍റെ പരാതി. പരാതിയിൽ ശോഭയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി ഈ മാസം ഒൻപതിന് 11 മണിക്ക് ഹാജരാകാനാണ് നിർദേശം. നന്ദകുമാറിന്‍റെ വാർത്താസമ്മേളനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് മുൻപാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്ന് വാർത്താസമ്മേളനത്തിൽ ടി.ജി.നന്ദകുമാർ  ആരോപിച്ചത്. തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും  നൽകുന്നില്ലെന്നായിരുന്നു നന്ദകുമാറിന്‍റെ ആരോപണം.  ശോഭ സുരേന്ദ്രന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നൽകിയത്. പിന്നീട് അന്വേഷിച്ചപ്പോൾ  ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. തുടർന്നാണ് പണം തിരികെയാവശ്യപ്പെട്ടതെന്നായിരുന്നു നന്ദകുമാറിന്‍റെ വാദം. ശോഭ സുരേന്ദ്രന്‍റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടും നന്ദകുമാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ശോഭ പൊലീസിൽ പരാതി നൽകിയത്.

Police asked TG Nandakumar to appear for interrogation

MORE IN BREAKING NEWS
SHOW MORE