വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്: എച്ച്.ഡി.രേവണ്ണ അറസ്റ്റിൽ

File Photo

ലൈംഗിക പീഡനക്കേസിൽ  കർണാടക എം.എൽ.എയും  മുൻ പ്രധാനമന്ത്രി ദേവെഗൗഡയുടെ മൂത്ത മകനുമായ എച്ച്.ഡി രേവണ്ണ അറസ്റ്റിൽ.  ദേവെഗൗഡയുടെ ബെംഗളുരു പത്മനഭനഗറിലെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി മിനിറ്റുകൾക്കകമാണ് അറസ്റ്റ്.

ബംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന മാജിസ്‌ട്രേറ്റ് കോടതിയാണ് എച്ച്.ഡി. രേവണ്ണയുടെയും മകൻ പ്രജ്വൽ രേവണ്ണയുടെയും മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയത്. പിന്നാലെ 6അംഗ എസ്. ഐ. ടി. ടീം ദേവെഗൗഡയുടെ പത്മനാഭ നഗറിലെ  വീട്ടിലെത്തി. ഇതേ സമയം ഹാസനിലെ രേവണ്ണയുടെ  അന്വേഷണ സംഘമെത്തി. മുൻ പ്രധാനമന്ത്രിയുടെ വീട്ടിൽ കയറാൻ അനുമതിക്കായി അര മണിക്കൂർ സമയം ഉദ്യോഗസ്ഥർ പുറത്തു കാത്തിരുന്നു.  നടകീയമായ രംഗങ്ങൾക്കൊടുവിൽ എച്ച്. ഡി. രേവണ്ണ വീടിനു പുറത്തേക്കു വന്നു അന്വേഷണ സംഘംത്തിനൊപ്പം പോകാൻ തയ്യാറായി. തുടർന്നു കസ്റ്റഡി വിവരം ഉദ്യോഗികമായി അറിയിച്ചു. മകൻ പ്രജ്വൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ  മൈസൂരു സ്വദേശിയെ തട്ടിക്കൊണ്ടുപോയതിലും, വീട്ടുജോലിക്കാരിയായ ബന്ധുവിനെ ഉപദ്രവിച്ച കേസിലുമാണ്  അറസ്റ്റ്. അറസ്റ്റ് വിവരം  സർക്കാരും സ്ഥിരീകരിച്ചു.

വൈദ്യ പരിശോധന പൂർത്തിയാക്കി  സി ഐ ഡി വിഭാഗത്തിന്റെ ആസ്ഥാനത്ത് എത്തിച്ച രേവണ്ണയുടെ പ്രാഥമിക ചോദ്യം ചെയ്യൽ.തുടങ്ങി . നാളെ കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച കർണാടയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയുണ്ടായ അറസ്റ്റ് , ജെഡിഎസസിനും ബിജെപി ക്കും കനത്ത  പ്രഹരമാണ്. പ്രചാരണത്തിന്റെ അവസാന ദിവസമായ നാളെ l എം എൽ.എ കൂടിയായ സഖ്യ കക്ഷി നേതാവിന്റെ അറസ്റ്റ് വിശദീകരിക്കേണ്ട ഗതികേടിലാണ് ബിജെപി.

Karnataka MLA HD Revanna, Accused Of Kidnapping Woman, Taken Into Custody