നാല് ജില്ലകളില്‍ ഉഷ്ണതരംഗം; പാലക്കാട് ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

HIGHLIGHTS
  • തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെലോ അലര്‍ട്ട്
  • പകല്‍ 10 മണിക്കും വൈകിട്ട് 3 മണിക്കും ഇടയില്‍ വെയിലേല്‍ക്കരുത്
  • അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്
heat
SHARE

സംസ്ഥാനത്ത് നാല്  ജില്ലകളിൽ ഉഷ്ണ തരംഗം. പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടും നിലനില്‍ക്കുന്നു. മേയ് 2 വരെ തുടരും.  ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലൊഴികെ 37 ഡിഗ്രിക്ക് മുകളിലാണ് താപനില . പകൽ 11നും 3 നുമിടയിൽ തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. അത്യാവശ്യമുണ്ടെകിൽ മാത്രം പുറത്തിറങ്ങുക, ധാരാളം വെള്ളം കുടിക്കുക, പൊതുപരിപാടികൾ വൈകുന്നേരത്തേയ്ക്ക് മാറ്റുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.  കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉള്ളതിനാൽ കടലാക്രമണ മുന്നറിയിപ്പും തുടരുന്നു.  ചില ജില്ലകളിൽ ശക്തമായ വേനൽ മഴ ലഭിക്കും.  

Heat wave in 4 districts, High alert

MORE IN BREAKING NEWS
SHOW MORE