ചൊവ്വരയില്‍ ഗുണ്ടാ ആക്രമണം; നാലുപേര്‍ക്ക് പരുക്ക്; പ്രതികള്‍ കസ്റ്റഡിയില്‍

HIGHLIGHTS
  • ഗുണ്ടാ ആക്രമണം ചൊവ്വര കൊണ്ടോട്ടിയില്‍
  • ആക്രമണം നടത്തിയത് കാറില്‍ വന്ന സംഘം
  • പരുക്കേറ്റവര്‍ ആശുപത്രിയില്‍
goon-attack-01
SHARE

ആലുവയ്ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം  പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ചത്. പഞ്ചായത്ത് മുന്‍ അംഗമായ സുലൈമാനെ അക്രമികള്‍ ചുറ്റികകൊണ്ട് ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുണ്ടാ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരടക്കം നാലുപേ‍ര്‍ കസ്റ്റഡിയില്‍. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമെന്ന് ആലുവ റൂറൽ എസ്.പി. വൈഭവ് സക്സേന വെളിപ്പെടുത്തി.

ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത ഫൈസൽ ബാബു,സനീർ, സിറാജ് എന്നിവരും സംശയമുള്ള മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. കേസിൽ കൂടുതൽ പ്രതികളുണ്ട്. കസ്റ്റഡിയിലായവർ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. നടന്നത് ആസൂത്രിത ആക്രമണമെന്ന് എസ്.പി. പറഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

Goons attack in Chovvara, 4 injured

MORE IN BREAKING NEWS
SHOW MORE