ഡല്‍ഹി സ്കൂളുകളിലെത്തിയ ബോംബ് ഭീഷണി വ്യാജം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

HIGHLIGHTS
  • വ്യാജ ഭീഷണി സന്ദേശമെത്തിയത് പുലര്‍ച്ചെ 4 മണിയോടെ
  • കേന്ദ്രീകൃത സ്വഭാവമെന്ന് ഡല്‍ഹി പൊലീസ്
  • സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു
hoax-bom-threat-01
SHARE

ഡല്‍ഹിയിലെ നൂറോളം സ്കൂളുകളെ പരിഭ്രാന്തിയിലാക്കി പുലര്‍ച്ചെ എത്തിയ ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇ–മെയില്‍ വഴിയാണ് രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്കൂളുകളടക്കമുള്ള വിദ്യാലയങ്ങളിലേക്ക് സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സ്കൂളുകളില്‍ നിന്ന് കുട്ടികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. ഡല്‍ഹി പൊലീസിന് പുറമെ കേന്ദ്ര ഏജന്‍സികളടക്കം വിശദമായ പരിശോധനകളും നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. സന്ദേശത്തിന്‍റെ ഉറവിടത്തെ ചൊല്ലി അന്വേഷണം തുടരുകയാണ്. സ്കൂളുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 Bomb threat is likely a hoax; Home ministry

MORE IN BREAKING NEWS
SHOW MORE