ഡ്രൈവര്‍ യദുവിനെ ഉടൻ പിരിച്ചു വിടില്ല; ജോലിക്ക് കയറ്റുകയുമില്ല; വിചിത്ര നടപടി

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പരാതി പറഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവർ എച്ച്.എൽ. യദുവിനെ ഉടൻ പിരിച്ചു വിടില്ല. എന്നാൽ ജോലിക്ക് കയറ്റുകയുമില്ല. കെ എസ് ആർ ടി സിയുടേതാണ് വിചിത്ര നടപടി. മേയർ ഗതാഗത മന്ത്രിയോട് പരാതിപെട്ടതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസി എംഡി പ്രാഥമിക അന്വേഷണം നടത്തി. ഡ്രൈവറെ പിന്തുണച്ചാണ് സഹപ്രവർത്തകർ മൊഴി നൽകിയത്. ഇതോടെയാണ് പിരിച്ചു വിടൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി തീരുമാനിച്ചത്. എന്നാൽ മേയർ പരാതി പറഞ്ഞതിനാൽ പൂർണമായി തിരിച്ചെടുക്കാനും സാധിക്കില്ല. ഇതോടെയാണ് പൊലീസ് അന്വേഷണം കഴിയും വരെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചത്. അതേസമയം ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച് നിൽക്കുകയാണ് പൊലീസ്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും.

KSRTC driver benched pending inquiry; awaiting report for final decision, says Transport Min