ബിജെപിയെ തോൽപ്പിക്കാൻ സജ്ജം; അധ്യക്ഷന്റെ രാജിയെക്കുറിച്ച് അറിയില്ല: കനയ്യകുമാര്‍

kanhaiya-kumar-on-pcc-presi
SHARE

ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിയുടെ രാജിയെക്കുറിച്ച് അറിഞ്ഞില്ലെന്ന് കനയ്യ കുമാർ മനോരമ ന്യൂസിനോട്. എന്താണ് സംഭവിച്ചതെന്ന് പാർട്ടിയുമായി സംസാരിക്കും. തന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടിയിൽ പ്രതിഷേധമില്ല. ഡൽഹിയിൽ ബിജെപിയെ തോൽപ്പിക്കാൻ പൂർണമായും തയ്യാറാണെന്നും കനയ്യ കുമാർ ഡൽഹിയിൽ പറഞ്ഞു. കനയ്യ കുമാറിനെ സ്ഥാനാർഥിയാക്കിയതിലുൾപ്പെടെ പ്രതിഷേധിച്ചാണ് ലവ്‌ലി രാജിവച്ചത്. 

ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഡൽഹി പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി രാജി. ഹൈക്കമാൻഡുമായുള്ള അഭിപ്രായ ഭിന്നതയും ആപ് സഖ്യത്തിലുള്ള അതൃപ്തിയുമാണ് രാജിക്ക് കാരണം. കോൺഗ്രസ് സ്ഥാനാർഥികളായ കനയ്യകുമാറും ഉദിത് രാജും പ്രവർത്തകർക്ക് അപരിചിതരാണെന്ന് സ്ഥാനമൊഴിഞ്ഞ അധ്യക്ഷൻ കുറ്റപ്പെടുത്തി. കനയ്യകുമാർ ആദ്യമായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ദിവസമാണ് പി.സി.സി അധ്യക്ഷൻ രാജിക്കത്ത് നൽകിയത്. 

Kanhaiya Kumar on PCC President resignation

MORE IN BREAKING NEWS
SHOW MORE