ആലപ്പുഴയില്‍ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് ഡാണാപ്പാടിയില്‍ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓംപ്രകാശാണ് മരിച്ചത്. കുത്തിയെന്ന് സംശയിക്കുന്ന അതിഥിത്തൊഴിലാളി കസ്റ്റഡിയിലാണ്. ബാറിന് മുന്നിലെ റോഡില്‍ കുത്തേറ്റ് കിടക്കുകകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.