ഇ.പിയുമായുള്ള ചര്‍ച്ച 90 % വിജയമായിരുന്നു; 9 നേതാക്കളുമായി ചര്‍ച്ച നടത്തി: ശോഭ സുരേന്ദ്രന്‍

sobha-surendran
SHARE

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായുള്ള ചര്‍ച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബി.ജെ.പി പരിഗണിക്കണമെന്ന ആവശ്യത്തില്‍ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറഞ്ഞത് സാരമില്ല. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ. ഇരുമുന്നണികളിലെയും ഒന്‍പതു നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

‘ഇ.പി. ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല’

ജയരാജന്‍–നന്ദകുമാര്‍–ജാവഡേക്കര്‍ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല.  നേരത്തെയും ഈ അനുഭവമുണ്ട്. വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല. 

പാപിയുടെ കൂടെ ശിവന്‍കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില പ്രത്യേക ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഞാനും ജാവഡേക്കറെ കണ്ടിട്ടുണ്ട്. അതു പൊതുസ്ഥലത്തുവച്ചാണ്. നിങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്, നമുക്കുകാണാം എന്നാണ് പറഞ്ഞത്. സി.പി.എം–ബി.ജെ.പി അന്തര്‍ധാരയെന്ന ആരോപണത്തിലും മുഖ്യമന്ത്രി പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ താണുവണങ്ങിയ ആള്‍ക്കാണ് അന്തര്‍ധാര. 

ഇ.പി.ജയരാജന്‍ ഇന്നു മാധ്യമങ്ങളോടു പറഞ്ഞത്: 

തിരുവനന്തപുരത്തെ ആക്കുളത്തെ മകന്റെ ഫ്ലാറ്റില്‍വച്ച് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ . കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു.  ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. തന്നെ പരിചയപ്പെടാനാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? . അതു വഴി പോയപ്പോൾ കാണാൻ വന്നതാണ്. മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് താൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്ക് കൊണ്ടു വന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ കാണാൻ വന്നവരെ കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല. 

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബി ജെ പിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാൻ ശ്രമം നടന്നു. സുധാകരന്റെ ആർ എസ് എസ് - ബി ജെ പി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കണ്ട. നടന്നത് ആസൂത്രിത ഗൂഡാലോചനയാണ്. ഇന്നു വരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ  അടുത്ത് കണ്ടിട്ടില്ല. ശോഭ സുരേന്ദ്രനും - കെ സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ് ആരോപണത്തിന് പിന്നിൽ . ശോഭയുമായി തന്റെ മകനും ബന്ധമില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. ഡല്‍ഹിയിലേക്ക് പോയിട്ട് രണ്ടു വര്‍ഷമായി. വിവാദ ദല്ലാള്‍ നന്ദകുമാറിന് ഒപ്പം തനിക്ക് പോകേണ്ട കാര്യമില്ലെന്നും ഇ.പി മാധ്യമങ്ങളോടു പറഞ്ഞു. 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായുള്ള ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 4 കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത ‌പലരും എന്‍.ഡി.എയില്‍ എത്തുമെന്നും കെ.സുരേന്ദ്രന്‍ അവക‌ാശപ്പെട്ടു.

Sobha surendran about discussion with ep jayarajan

MORE IN BREAKING NEWS
SHOW MORE