സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ആറുമരണം

poll-deathN
SHARE

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ആറുമരണം. ഒറ്റപ്പാലം ചുനങ്ങാടിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രനാണ് മരിച്ചത്. 68 വയസായിരുന്നു. ചുനങ്ങാട് വാണിവിലാസിനി ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.   

തേങ്കുറിശ്ശി വടക്കേത്തറ ജി.എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയ വടക്കേത്തറ സ്വദേശി ശബരിയും മരിച്ചു.  35 വയസായിരുന്നു.  ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് വിളയോടിയില്‍ വോട്ടുചെയ്ത് വിശ്രമിച്ചയാള്‍ കുഴഞ്ഞുവീണ് മരിച്ചു. വിളയോടി പുതുശേരി കുമ്പോറ്റയില്‍ കണ്ടന്‍ ആണ് മരിച്ചത്. 

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ നിറമരുതൂർ  സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയും മരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നിറമരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു. കോഴിക്കോട് കുറ്റിച്ചിറ സ്കൂളില്‍ സി.പി.എം ബൂത്ത് ഏജന്റായിരുന്ന റിട്ട.കെഎസ്ഇബി എൻജീനിയർ  അനീസ് അഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കാക്കാഴത്ത് വോട്ടു ചെയ്ത് മടങ്ങിയ കാക്കാഴം സ്വദേശി വെളിമ്പറമ്പ് തുഷാന്ത് ഭവനില്‍ സോമരാജനും കുഴഞ്ഞുവീണു മരിച്ചു.  82 വയസായിരുന്നു. 

Six deaths during voting in the state

MORE IN BREAKING NEWS
SHOW MORE